Advertisment

സമാധാനത്തിനായി 150 രാജ്യങ്ങളിലൂടെയുള്ള ലോക യാത്ര ഫെബ്രുവരി 3 നു കേരളത്തില്‍

New Update

ലോക സമാധാനത്തിനും വിശ്വപൌരത്ത്വത്തിനും വേണ്ടി രൂപീകരിക്കപ്പെട്ടതും, ലോകം മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ ഹ്യുമണിസ്റ്റ്‌ മൂവ്മെന്‍റ് നടത്തുന്ന സമാധാനത്തിനു വേണ്ടിയുള്ള ലോക യാത്ര ഫെബ്രുവരി 3 നു കേരളത്തില്‍ എത്തുന്നു.

Advertisment

publive-image

യാത്രയെ സ്വീകരിക്കാനും, നവ മാനവീകത കേരളത്തില്‍ പ്രചരിപ്പിക്കാനും സംസ്ഥാനത്തെ പരിപാടികള്‍ ഏകോപിപ്പിക്കാനും എറണാകുളം പാലാരിവട്ടത്ത് ചാത്തങ്ങാട്ട് റോഡിലുള്ള എസ്എൻഡിപി ഹാളില്‍ ജനുവരി 14 നു, ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നു.

രാജ്യത്തിന്റെ നന്മയിലും മാനവ സാഹോദര്യത്തിലും താല്‍പര്യമുള്ള എല്ലാ മനുഷ്യ സ്നേഹികളെയും, യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സാരഥികൾ പറഞ്ഞു.

അയല്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമില്ലാ കരാര്‍ ഉണ്ടാക്കുക, അങ്ങനെ മിച്ഛമുണ്ടാകുന്ന പണം ജനങ്ങളുടെ പട്ടിണി അകറ്റാനും, അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം, വൈദ്യുതി, നല്ല ഭക്ഷണം എന്നിവയില്‍ നിക്ഷേപിക്കാനും പ്രേരിപ്പിക്കുന്ന, സംഘര്‍ഷങ്ങളില്ലാത്ത സമൂഹങ്ങള്‍ സൃഷ്ടിക്കാനും ഹിംസ മുക്ത സമൂഹം സാധ്യമാണേന്നുമുള്ള സന്ദേശം ലോകത്തിനു നല്‍കികൊണ്ട് ഒക്ടോബര്‍ രണ്ടിന് സ്പെയിനിലെ മാട്രിഡില്‍ നിന്ന് ആരംഭിച്ചു നൂറ്റമ്പതോളം രാജ്യങ്ങളിലൂടെ കടന്നു,

മാര്‍ച്ച് 8 നു മാട്രിഡില്‍ അവസാനിക്കുന്ന 'വേൾഡ് മാർച്ച് ഫോർ പീസ്' ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ ആണ് ഇന്ത്യയിലുണ്ടാവുക.ഫെബ്രുവരി 3 നു കേരളത്തില്‍ എത്തുന്ന സംഘത്തിനു കണ്ണൂരാണ് പ്രഥമ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.സംസ്ഥാനത്തെ യോഗത്തിലും പരിപാടികളിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 99478 01590, 94474 98430 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisment