Advertisment

മണ്ണാർക്കാട് കാടിന്റെ മക്കൾക്ക് കൈത്താങ്ങായി സ്നേഹസ്പർശം പദ്ധതി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: വർഷകാലത്ത് ദുരിതമനുഭവിക്കുന്ന കാടിന്റെ മക്കൾക്ക് സ്നേഹ സ്പർശവുമായി ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം. അമ്പലപ്പാറയിലെ അമ്പത് ആദിവാസി കുടുംബങ്ങൾക്കാണ് വസ്ത്രവും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തത്.

Advertisment

publive-image

വയോജന വിഭാഗത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എൻ.എസ്.എസ് നടത്തുന്ന പദ്ധതിയാണ് സ്നേഹസ്പർശം. പദ്ധതിയുടെ ഉദ്ഘാടനം ഊരുമൂപ്പൻ വലിയ പാടത്ത് ചാത്തന് ന്നൽകി കൊണ്ട് വാർഡ് മെമ്പർ ദീപ ഷിന്റോ നിർവ്വഹിച്ചു. തിരുവാഴാംകുന്ന് ഡിവിഷണൽ ഫോറസ്റ്റർ പ്രകാശ് മുഖ്യാതിഥിയായിരുന്നു.

എൻ.എസ്.എസ് മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ.എച്ച് ഫഹദ്, പ്രോ ഗ്രാം ഓഫീസർ സി.സിദ്ദീഖ്, എസ്.ടി പ്രമോട്ടർ അപ്പുക്കുട്ടൻ ,ഹസീന പിലാക്കൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദൃശ്യ, ലീഡർമാരായ അമൻ മുബാറക് ,മുർഷിദ് ടി.കെ, സ്നേഹ മോൾ, റിൻഷിദ ടി എന്നിവർ സംസാരിച്ചു.

Advertisment