Advertisment

മീൻവല്ലം സന്ദർശിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു

New Update

കല്ലടിക്കോട്:  മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ തമിഴ് യുവാവ് വെള്ളത്തിൽ വീണ് മരിച്ചു . കോയമ്പത്തൂർ ഗണപതി സ്വദേശി സനദ് (23 ) ആണ് മരിച്ചത് . മറ്റ് മൂന്ന് സുഹൃത്തുക്കളുമായി മീൻവല്ലം സന്ദർശിക്കാൻ വന്നതായിരുന്നു .

publive-image

പമ്പ് ഹൗസിനു സമീപം വെള്ളത്തിൽ കളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാണെന്ന് പറയുന്നു .ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ കരക്കെത്തിച്ചു തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കനായില്ല .

Advertisment