Advertisment

പാലക്കാട് മണ്ഡലത്തിലെ 7 നിയമസഭ മണ്ഡലങ്ങളിലും അട്ടപ്പാടിയിലുമായി ആകെ 9 എം പി ഓഫീസുകള്‍ തുറക്കാനൊരുങ്ങി വി കെ ശ്രീകണ്ഠന്‍ ! എം പിയുടെ പ്രവര്‍ത്തനം പ്രാദേശിക തലങ്ങളില്‍ ശക്തിപ്പെടുത്താന്‍ നീക്കം ! 

New Update

പാലക്കാട്:  ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും അട്ടപ്പാടിയിലും ഉള്‍പ്പെടെ പാലക്കാട് മണ്ഡലത്തില്‍ ആകെ 8 എം പി ഒഫീസുകര്‍ തുറക്കാനൊരുങ്ങി നിയുക്ത എംപി വി കെ ശ്രീകണ്ഠന്‍. എം പിയുടെ സേവനം പ്രാദേശിക തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം പി ഓഫീസുകള്‍ തുറക്കുമെന്ന് പ്രചാരണ സമയത്ത് ശ്രീകണ്ഠന്‍ ഉറപ്പ് നല്‍കിയിരുന്നു.

Advertisment

publive-image

ഈ ഉറപ്പ് എത്രയും വേഗം പാലിക്കുമെന്ന് സ്വീകരണ യോഗങ്ങളില്‍ ശ്രീകണ്ഠന്‍ ഉറപ്പ് നല്‍കി. ഇന്ന് രാവിലെ പട്ടാമ്പി നിയോജക മണ്ഡലത്തിലായിരുന്നു നിയുക്ത എം പിയുടെ സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഒരേ നിലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആസന്നമാകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാണ് പാലക്കാട് ഡി സി സി അധ്യക്ഷന്‍ കൂടിയായ വി കെ ശ്രീകണ്ഠന്റെ നീക്കം. ജില്ലയില്‍ പാര്‍ട്ടി അടിമുടി ഉടച്ചുവാര്‍ക്കാനാണ് ശ്രീകണ്ഠന്റെ ശ്രമം. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികള്‍ സംബന്ധിച്ച് ഡി സി സിയുടെ നിര്‍ദ്ദേശം താമസിയാതെ ഉണ്ടാകും.

അട്ടപ്പാടി മേഖലയുടെ പ്രശ്നങ്ങളില്‍ സമഗ്ര ഇടപെടല്‍ ലക്ഷ്യമിട്ടാണ് ഇവിടെ എം പി ഓഫീസ് തുറക്കാനുള്ള നീക്കം. ഒരു നിയോജക മണ്ഡലത്തിന് നല്‍കുന്ന അതേ പ്രാധാന്യം അട്ടപ്പാടിയ്ക്കും നല്‍കാനുള്ള ശ്രീകണ്ഠന്റെ തീരുമാനം അട്ടപ്പാടിയോടുള്ള നിയുക്ത എം പിയുടെ താല്പര്യം വ്യക്തമാക്കുന്നതായി യു ഡി എഫ് അവകാശപ്പെടുന്നു.

 

vk sreekandan
Advertisment