Advertisment

കർഷക വിവര സങ്കേതം വിപുലം തച്ചമ്പാറ കർഷകർക്ക് വീണ്ടും അംഗീകാരം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്‌ ജില്ലയിലെ ഏറ്റവും നല്ല കർഷക ഗ്രൂപ്പിനുള്ള ആത്മയുടെ അവാർഡ് ലഭിച്ച തച്ചമ്പാറ കർഷക കൂട്ടായ്മയായ തച്ചമ്പാറ ആത്മ സൊസൈറ്റിക്കിത് പ്രവർത്തനത്തിന്റെ അംഗീകാരം.

Advertisment

കഴിഞ്ഞ ഒൻപതു വർഷമായി തച്ചമ്പാറ കൃഷി ഭവൻ കേന്ദ്രീകരിച്ചു ഇവിടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. പഞ്ചായത്തിലെ ഓരോ വാർഡുകളിലും കർഷക കൂട്ടായ്മയായ കേര ക്ലസ്റ്ററുകൾ ഉണ്ട്, ഈ ക്ലസ്റ്റർ മുഖേനയാണ് കാർഷികമേഖലയിലെ ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.

publive-image

ക്ലസ്റ്ററുകൾക്ക് പുറമേ ഓരോ വിളകൾക്കും കർഷക സമിതികളും ഉണ്ട്. ഇവയെല്ലാം ചേർന്ന് 2013ലാണ് ആത്മ സൊസൈറ്റി എന്ന പേരിൽ കൂട്ടായ്മയ രൂപീകരിച്ചത്. പഞ്ചായത്തിലെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ആത്മ സൊസൈറ്റിയാണ്.

സംസ്ഥാനത്ത് ആദ്യമായി കർഷകരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങാനും വിൽക്കാനുമായി ഇക്കോഷോപ്പും ഗുണനിലവാരമുള്ള വിത്തുകളും വളങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ കർഷക സേവന കേന്ദ്രവും തുടങ്ങിയത് തച്ചമ്പാറയിലാണ്. കൃഷിയിടങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് എടുത്ത്‌ വില്പന നടത്താൻ മൊബൈൽ ഇക്കോഷോപ്പും കർഷകർ നേരിട്ട് നടത്തുന്ന ഗ്രാമീണ ചന്തയും തച്ചമ്പാറയിലുണ്ട്.

ഇടനിലക്കാരുടെ ചൂഷണം ഒരുപരിധിവരെ തച്ചമ്പാറയിൽ ഇല്ലാതാക്കാനും കർഷകർക്ക് ഉൽപ്പന്നങ്ങൾ പരമാവധി വില ലഭിക്കാനും ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു. കാർഷികരംഗത്തെ പുത്തൻ പരീക്ഷണങ്ങൾ ഇവിടെ നടത്തുകയും പുതിയ അറിവുകൾ കർഷകരിലെത്തിക്കുകയും ചെയ്യുന്നു. ഇതിനായി കർഷകർക്ക് നിരന്തരം പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു.

കേരളത്തിലെ മിക്കവാറും കൃഷികളും ഇവിടെ ഉണ്ട്. ജില്ലയിലെ അറിയപ്പെടുന്ന തേൻ ഗ്രാമമാണ് തച്ചമ്പാറ. കേരളത്തിൽ ആദ്യമായി ചെറുതേനീച്ച കർഷക കൂട്ടായ്മ നിലവിൽ വന്നത് തച്ചമ്പാറയിലാണ്. നൂറിലേറെ കർഷകരാണ് ഇവിടെ തേൻ വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. പാഷൻ ഫ്രൂട്ടിന്റ ഏറ്റവും പുതിയ ഇനമടക്കം ഇവിടെ കർഷക കൂട്ടായ്മയിൽ വിളയുന്നു.

കർഷക വിവര സങ്കേതം തച്ചമ്പാറയിൽ വിപുലമാണ്. കർഷിക വിവരങ്ങൾ അപ്പപ്പോൾ ജനങ്ങളിൽ എത്തിക്കാൻ കൃഷി ഭവന്റെ കീഴിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഫെയ്സ്ബുക്ക്, ടെലഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയയുടെ എല്ലാ സൗകര്യങ്ങളും ഇവിടെ ഉപയോഗിക്കുന്നു.

കൃഷി ഒരു സംസ്കാരമായി കരുതുന്നവരാണ് തച്ചൻപാറയിലെ കർഷകർ.

കൃഷിയിടങ്ങളിൽ നിന്നും അന്യംനിന്നുപോകുന്ന ധാരാളം വിളകൾകഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ മടക്കി കൊണ്ടുവരാനും തച്ചമ്പാറ കർഷകർക്ക് കഴിഞ്ഞു. ഇതിനായി അതിജീവനം എന്ന പേരിൽ ഒരു പദ്ധതി തന്നെ നടപ്പാക്കുന്നുണ്ട്. തനത് കിഴങ്ങു വിളകളെ സംരക്ഷിക്കാൻ കർഷകരുടെ കാവൽ കൂട്ടം എന്ന ഒരു കൂട്ടായ്മയും ഇവിടെ പ്രവർത്തിക്കുന്നു.

ഗുണമേൻമയേറിയ നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കാൻ കാർഷിക നഴ്സറിയും , നീര ഔട്ട് ലൈറ്റും ഉണ്ട് . എല്ലാ മാസവും എക്സികുട്ടിവ് യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി നിയന്ത്രിക്കുന്നു. ഏതൊരു കാർഷികമേളയിലും തച്ചമ്പാറ ആത്മ ശ്രദ്ധേയമായ സാന്നിധ്യമാണ്.

Advertisment