Advertisment

വി കെ ശ്രീകണ്ഠന്റെ ജയ്ഹോയില്‍ അണിനിരക്കാന്‍ കെ മുരളീധരന്‍ നാളെ അട്ടപ്പാടിയില്‍. രമേശ്‌ ചെന്നിത്തല 10 ന് കല്ലടിക്കോട്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്ഹോ യാത്രയില്‍ പങ്കാളിയാകാന്‍ കെ പി സി സി പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരനെത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് അട്ടപ്പാടിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് കെ മുരളീധരനാണ്.

Advertisment

publive-image

18 ദിവസമായി തുടരുന്ന ജയ്‌ഹോ യാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ സാമൂഹ്യ ജീവിതം പഠിക്കാനെത്തിയ സ്വീഡനില്‍ നിന്നുള്ള വിദേശ അധ്യാപകരുടെ സംഘം 4 കി.മീ. ദൂരത്തില്‍ വി കെ ശ്രീകണ്ഠനൊപ്പം യാത്രയില്‍ അണിനിരന്നിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല 10 -)൦ തീയതി കല്ലടിക്കോട് വച്ച് 8 കി.മീ. ദൂരത്തില്‍ ജയ്ഹോ പദയാത്രയില്‍ പങ്കുചേരുന്നുണ്ട്.  അന്നത്തെ സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും രമേശ്‌ ചെന്നിത്തലയാണ്. ജയ്ഹോയുടെ സമാപന സമ്മേളനത്തിന് പാലക്കാട് എത്തുന്നത് ഉമ്മന്‍ചാണ്ടിയും കെ സുധാകരനുമാണ്.

vk sreekandan
Advertisment