Advertisment

ഖാലീദിക്കാന്റെ പെട്ടിക്കട

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

ഴമയുടെ പെട്ടിക്കട, പങ്ങാരപ്പിള്ളിയുടെ വികാരങ്ങളെ തൊട്ടറിഞ്ഞ മനുഷ്യന്റെ ഉപജീവന കേന്ദ്രം. എല്ലാവരെയും ഒരു പോലെ കാണുന്ന ഇടം . പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എല്ലാവര്ക്കും ഖാലിദിക്കാന്റെ കടയിലുള്ളത് എന്തും കിട്ടും .

publive-image

പലപ്പോഴും കടം പറഞ്ഞു പോകുമ്പോൾ ഓർത്ത് തിരിച്ച് കൊടുക്കുന്നവരിൽ എറിയവരും ആ സാധാരണക്കാർ തന്നെ . കണക്ക് പറയാതെ , തല്ലുകൂടാതെ കിട്ടാത്ത പണത്തിന് പുറകെ പോകാതെ ഖാലിദിക്ക കട നടത്തുകയാണ്. സത്യത്തിൽ ഖാലിദിക്കക്ക് ഒരു സേവനം മാത്രമായിരുന്നു ആ പെട്ടിക്കട .

ആ ഗ്രാമത്തിൽ വിശന്നു വലഞ്ഞവനും , കയ്യിൽ കാശില്ലാതെ വരുന്നവനും ഒരത്താണിയാകുന്നൊരിടം. ഇന്നും ഖാലിദിക്ക നാട്ടിലെ സാധാരണക്കാരിൽ ഒരാളാണ് . പച്ചയായ മനുഷ്യൻ . ഒരിക്കൽ രാഷ്ട്രീയം പറഞ്ഞ് ശബ്ദം ഉയർന്നപ്പോൾ തികച്ചും മാന്യമായി ഇവിടെ രാഷ്ട്രീയം പറയരുത് എന്ന് തുറന്നു പറഞ്ഞ ഖാലിദിക്ക ഒരു നന്മയുള്ള സമ്പത്താണ് .

പങ്ങാരപ്പിള്ളിയുടെ പല കഥകളും ഹൃദയത്തിൽ സൂക്ഷിക്കുന്ന മനുഷ്യന്റെ പെട്ടിക്കട പങ്ങാരപ്പിള്ളിയുടെ അടയാളമാണ് . പെട്ടിക്കടയോട് ചേർന്നുള്ള തിണ്ടിൽ ഇരുന്ന് ഓംലെറ്റും ,ബ്രൂ കാപ്പിയും കുടിച്ച് ഇടയ്ക്കിടക്ക് കൂടുന്ന ഞങ്ങള്ക്ക് എപ്പോഴും ഓർക്കാൻ ഖാലിദിക്കയുടെ പെട്ടിക്കട ഒരു ഓർമ്മച്ചെപ്പാണ് .

പഴമക്കാർക്കും പുതുതലമുറയ്ക്കും അടയാളമായി ഇന്നും കവലയിൽ ഒരു പോറൽ പോലും ഏൽക്കാതെ സ്ഥിതി ചെയ്യുന്നു .

Advertisment