Advertisment

വിവാഹ സല്‍ക്കാര വേദിയില്‍ ലൈവ് മീന്‍ മാര്‍ക്കറ്റ്. റിയാലിറ്റിഷോകളെ വെല്ലുന്ന സ്റ്റേജ് -ലൈറ്റിംഗ് സംവിധാനങ്ങള്‍. ഫിലിം സിറ്റികളെ വെല്ലുന്ന ഡെക്കറേഷന്‍ - വ്യവസായ പ്രമുഖനായ ലീഗ് എംഎല്‍യുടെ മകളുടെ വിവാഹ ചടങ്ങുകള്‍ വിവാദത്തില്‍. വൈറലായ വീഡിയോയില്‍ കുടുങ്ങി എംഎല്‍എയും ലീഗും

author-image
admin
Updated On
New Update

സല്‍ക്കാര ഹാളിനകത്ത് മീന്‍ മാര്‍ക്കറ്റ് വരെ ഒരുക്കിയ അത്യാഡംബര വിവാഹത്തിന്റെ പേരില്‍ കുറ്റ്യാടിയിലെ മുസ്ലീം ലീഗ് എം എല്‍ എയും പ്രമുഖ വ്യവസായിയുമായ പാറക്കല്‍ അബ്ദുള്ള വിവാദത്തില്‍.

Advertisment

എം എല്‍ എയുടെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളുമാണ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തത്.

 

21 നായിരുന്നു കോഴിക്കോട് എമറാള്‍ഡ് ട്രേഡ് സെന്ററില്‍ വരന്‍റെ വീട്ടുകാരുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. 23 ന് എം എല്‍ എയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ വരന്‍റെ വീട്ടില്‍ നടന്ന ആഘോഷങ്ങള്‍ അത്യാഡംബര പൂര്‍വ്വമായതോടെ ഇത് എം എല്‍ എയ്ക്കെതിരെ വിമര്‍ശനങ്ങളുമായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

നക്ഷത്ര സൗകര്യങ്ങളുള്ള എമറാള്‍ഡ് ട്രേഡ് സെന്ററില്‍ റിയാലിറ്റി ഷോകളെ വെല്ലുന്ന സ്റ്റേജ് - ലൈറ്റിംഗ് സജ്ജീകരണങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. ഹാളിനകത്ത് തോണിയില്‍ സജ്ജീകരിച്ച ലൈവ് മീന്‍ മാര്‍ക്കറ്റ് ആണ് ഇതില്‍ ഏറ്റവും ആകര്‍ഷകമായിരുന്നത്.

ഹാളിനകത്ത് മീന്‍ മാര്‍ക്കറ്റ് ഒരുക്കിയ കേരളത്തിലെ ആദ്യ വിവാഹം എന്ന രീതിയില്‍ ഇത് പ്രചരിച്ചു. അയക്കൂറയും നെയ്മീനും കരിമീനും വലിയ കൊഞ്ചും കൂറ്റന്‍ സ്രാവുകളും തോണിയില്‍ പ്രത്യേകം പ്രത്യേകം അടുക്കുകളായി ക്രമീകരിച്ചിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ ഇതില്‍ നിന്നും ചൂണ്ടിക്കാണിക്കുന്ന മത്സ്യങ്ങള്‍ സ്പോട്ടില്‍ തന്നെ ലൈവായി പൊരിച്ച് കൊടുക്കുകയായിരുന്നു.

ലീഗിന്റെ പ്രാദേശിക നേതാവാണ്‌ ആദ്യം വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്തത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു. പാര്‍ട്ടിയുടെ മുഖ്യധാരയിലുള്ള നേതാക്കള്‍ ആഡംബര വിവാഹങ്ങള്‍ ഒഴിവാക്കി സമൂഹത്തിന് മാതൃകയാകണം എന്ന ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്.

എന്നാല്‍, തന്റെ വസതിയില്‍ നടന്ന ചടങ്ങുകളല്ല, വരന്‍റെ വീട്ടുകാര്‍ നടത്തിയ സല്‍ക്കാരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നതെന്നാണ് എം എല്‍ എയുടെ വിശദീകരണം.

Advertisment