Advertisment

വായന അറിവും തിരിച്ചറിവും പകരും: പി. സി. ജോര്‍ജ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ:  വായനശാലകള്‍ സംസ്‌ക്കാരത്തിന്റെ അടിത്തറയാണെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. വായന അറിവും തിരിച്ചറിവും പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ക്ക് പാലായിലെ ഓംറാം ലൈബ്രറിയുടെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കുന്ന പുസ്തകങ്ങള്‍ ഏറ്റുവാങ്ങല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.

Advertisment

publive-image

വായനയ്ക്കും പുസ്തകങ്ങള്‍ക്കും സമൂഹത്തില്‍ സ്ഥാനമുണ്ട്. വായനയ്ക്കു മരണമില്ലെന്നും പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ഓംറാം ലൈബ്രറി പ്രസിഡന്റ് ഡോ.മൈക്കിള്‍ പുത്തന്‍തറയില്‍ നിന്നും പി.സി. ജോര്‍ജ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി റോയ് ജേക്കബ്, സാംജി പഴേപറമ്പില്‍, ജോസ് അന്തീനാട് എന്നിവര്‍ സംസാരിച്ചു.

പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടമായ കുട്ടനാട്, വടക്കന്‍ പറവൂര്‍, ചാലക്കുടി താലൂക്കുകളിലെ പതിനൊന്നു ലൈബ്രറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ 75 പുസ്തകങ്ങള്‍ വീതം സൗജന്യമായി നല്‍കുന്നത്. കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിച്ചു പ്രളയ ദുരിതത്തില്‍പ്പെട്ട ലൈബ്രറികള്‍ക്ക് നല്‍കുമെന്ന് സെക്രട്ടറി റോയ് ജേക്കബ് അറിയിച്ചു.

ബുക്ക് മീഡിയ, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളും ഓംറാം ലൈബ്രറിയുടെ പുസ്തക സമാഹരണ യജ്ഞത്തില്‍ സഹകരിക്കുന്നുണ്ട്.

Advertisment