Advertisment

ഇന്നലെ വരെ യുഡിഎഫ് നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നടന്ന പി സി ജോര്‍ജ്ജിനെ വേണ്ട - ജനപക്ഷത്തിന്റെ മുന്നണി പ്രവേശന സാധ്യത തള്ളി നേതാക്കള്‍. ജോര്‍ജ്ജിന്റെ കത്ത് ചര്‍ച്ചയ്ക്കെടുക്കാതെ തള്ളും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  പി സി ജോര്‍ജ്ജ് എം എല്‍ എ അധ്യക്ഷനായ ജനപക്ഷത്തിന്റെ യു ഡി എഫ് പ്രവേശന സാധ്യത തള്ളി നേതാക്കള്‍. ഇതോടെ യു ഡി എഫ് പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് ജോര്‍ജ്ജ് നല്‍കിയ കത്ത് നാളെ ചേരുന്ന യു ഡി എഫ് യോഗം ചര്‍ച്ചയ്ക്കെടുക്കാതെ തള്ളും.

Advertisment

publive-image

ഇന്നലെ വരെ കടുത്ത യു ഡി എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും മുന്നണിയുടെ സമുന്നത നേതാക്കളെ അവഹേളിച്ചും അപമാനിച്ചും പ്രസംഗിച്ചും നടക്കുകയും ചെയ്തശേഷം മറ്റൊരാശ്രയവും ഇല്ലാതെ വരുമ്പോള്‍ വന്നുകയറാന്‍ പറ്റിയ ഇടമല്ല യു ഡി എഫ് എന്നാണ് നേതാക്കളുടെ നിലപാട്.  നിലവില്‍ യു ഡി എഫിലേ ഒരു ഘടകകക്ഷികളും ജോര്‍ജ്ജിന്റെ യു ഡി എഫ് പ്രവേശനത്തെ അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

publive-image

കോണ്‍ഗ്രസിലെ എ വിഭാഗം ജോര്‍ജ്ജിനെതിരെ കടുത്ത നിലപാടിലാണ്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും പോലും അവഹേളിക്കുന്ന വിധം ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട ജോര്‍ജ്ജിനെ ഒരു കാരണവശാലും മുന്നണിയിലെടുക്കാനാകില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.

publive-image

ലീഗും കേരള കോണ്‍ഗ്രസും ജോര്‍ജ്ജിനെതിരെ കടുത്ത നിലപാടിലാണ്. കേരളാ കോണ്‍ഗ്രസ് - ജേക്കബ്ബ് ഗ്രൂപ്പും ജോര്‍ജ്ജിനെതിരാണ്.

publive-image

ഇടത് മുന്നണി പ്രവേശന സാധ്യത അടഞ്ഞതോടെ പെട്ടെന്ന് ബി ജെ പി പാളയത്തിലെത്തുകയും കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഓ രാജഗോപാലിനൊപ്പം ഒന്നിച്ചിരുന്ന് സഭയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തശേഷം മധ്യപ്രദേശ്‌, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തെ തുടര്‍ന്നാണ്‌ ജോര്‍ജ്ജ് ബി ജെ പി ബന്ധം ഉപേക്ഷിക്കാന്‍ ആലോചിച്ചത്.

publive-image

ബി ജെ പി മുന്നണിയിലെത്തി ഒരാഴ്ച കഴിഞ്ഞ ഉടന്‍ സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമിച്ചതോടെ ബി ജെ പിയും ജോര്‍ജ്ജിനെ തള്ളി. ഇപ്പോള്‍ മറ്റൊരു ഗത്യന്തരവുമില്ലാതെയാണ് യു ഡി എഫ് പ്രവേശനത്തിനുള്ള ജോര്‍ജ്ജിന്റെ നീക്കം. നിലവില്‍ ആ വാതിലും അടഞ്ഞതായാണ് സൂചന.

Advertisment