Advertisment

പാർട്ടി ഉന്നയിച്ച ആവശ്യം ന്യായമാണെന്ന് സർക്കാരിന്ന് ബോധ്യപ്പെട്ടു. ഇനി നടപടി വൈകരുത് - പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മഞ്ചേശ്വരം:  ഹർത്താലിന്റെ മറവിൽ ആർ എസ് എസ് ആൾകൂട്ടം ആസൂത്രിതമായ നടത്തിയ ആക്രമണത്തിന്ന് ഇരയായ ബായാർ കരീം മൗലവിക്ക് ചികിത്സ ചെലവ് വഹിക്കുന്ന കാര്യം ആലോചിക്കും എന്ന് പറഞ്ഞ കേരള മുഖ്യ മന്ത്രിയുടെ നിലപാട് ആശ്വാസം പകരുന്നതും പിഡിപി ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്ന് സർക്കാരിന്ന് ബോധ്യപെടുന്നതും ആണ്.

Advertisment

എന്നാൽ ഈ കാര്യത്തിൽ നടപടി വൈകരുത് എന്ന് പിഡിപി നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു കാസറഗോഡ് ജില്ലയെ കലാപ ഭൂമിയാക്കാൻ സംഘ് പരിവാർ തിരഞ്ഞെടുത്തു എന്നും സംഘ് പരിവാർ ജില്ലയെ അവരുടെ പരീക്ഷണശാല യാക്കിഴിരിക്കുന്നു എന്നും പിഡിപി മുന്നറീപ്പ് നൽകീട്ടുള്ളതാണ് സംഘ് പരിവാർ ഫാസിസ്റ്റു ഗുണ്ടായിസത്തിനെതിരെ പിഡിപി നിരന്തരമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും സമര രംഗത്ത് ഉറച്ചു നിൽകുന്നതും അത് കൊണ്ട് തന്നെയാണ് എന്ന് നേതാക്കൾ പറഞ്ഞു.

മഞ്ചേശ്വരത് കലാപമുണ്ടാക്കാൻ ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ മുഖ്യ മന്ത്രി നിയമ സഭയിൽ വിവരിച്ച ഈ സാഹചര്യത്തിൽ നാടിന്റെ ജനത വളരെ ജാഗ്രതയോടെ കരുതിയിരിക്കുകയും നാടിന്റെ സമാതാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മുഴുവൻ ശ്രമങ്ങളെയും നമ്മൾ എല്ലാവരും ഒന്നിച്ചു ചേറുത്തു തൊപ്പിക്കുകയും വേണം. എന്നും അവർ അഭിപ്രായപ്പെട്ടു.

ബായാർ കരീം മുസ്ലിയാരെ ഹർത്താലിന്റെ മറവിൽ വധിക്കാൻ ശ്രമിച്ച പ്രതികളിൽ പെട്ട ചിലർ ബായാർ പരിസരത്ത് ബൈക്കുകളിൽ പ്രത്യക്ഷപ്പെട്ട് വീണ്ടും കലാപത്തിന്ന് ശ്രമം നടത്തുന്നതായി ആരോപണങ്ങൾ ഉണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ ലഭ്യമായ പ്രതികളുടെ പൂർണ വിവരങ്ങൾ പാർടിക്ക് നാട്ടുകാരിൽ നിന്നും ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് അർഹമായ ശിക്ഷ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കലാപകാരികൾക്ക് രക്ഷപ്പെടാൻ അനുകൂല സാഹചര്യങ്ങളുണ്ടാക്കുന്ന ചിലരെങ്കിലും പോലീസ് ഡിപ്പാർട്മെന്റിൽ ഉണ്ടെങ്കിൽ അവർക്കെതിരെ കർശനമായ നടപടിയുണ്ടാകണം മഞ്ചേശ്വരത്തിന്ടെ കാര്യത്തിൽ മുഖ്യ മന്ത്രിയുടെ വെളിപ്പെടുത്തലുണ്ടായ ഈ സാഹചര്യത്തിൽ ജില്ലയുടെപോലീസ് ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണുകയും കൂടുതൽ ഉണർന്നു പ്രവർത്തിക്കുകകും ചെയ്യുമെന്ന് പിഡിപി പ്രദീക്ഷിക്കുന്നു എന്നും നേതാക്കൾ പറഞ്ഞു.

മഞ്ചേശ്വരം പ്രെസ്സ് ക്ലബ്ബിൽ വിളിച്ച പത്ര സമ്മേളനത്തിൽ പിഡിപി നേതാക്കളായ എസ് എം ബഷീർ അഹമ്മദ് എം കെ അബ്ബാസ് അബ്ദുൽ റഹ്മാൻ പുത്തിഗെകെപി മുഹമ്മദ്‌ ജാസിർ പോസോട് പി പി ഷംസുദ്ദീൻ ബായാർ ആബിദ് മഞ്ഞംപാറ അസീസ് ഷേണി ധനഞ്ജയ് മഞ്ചേശ്വർ കാദർ ലബ്ബൈക് റഫീഖ് പോസോട് ഹനീഫ് പോസോട് തുടങ്ങിയവർ പങ്കെടുത്തു.

Advertisment