Advertisment

പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി വിധി സിപിഎമ്മിന് ഇരുട്ടടി ! ഉപതെരഞ്ഞെടുപ്പിനിടെ വീണ്ടും ചര്‍ച്ചയായി കൊല്ലപ്പെട്ട ശരത്തും കൃപേഷും ! വെട്ടിലായി സിപിഎം !

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോഡ്:  പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന്റെ കള്ള എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയത് ഉപതെരഞ്ഞെടുപ്പ് വേദിയില്‍ നില്‍ക്കെ സി പി എമ്മിന് ഇരട്ട പ്രഹരമായി.

Advertisment

പെരിയ ഉള്‍പ്പെടുന്ന കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ സി പി എമ്മിന് ഏറെ നാണക്കേടുണ്ടാക്കി പെരിയ കൊലപാതകം വീണ്ടും ചര്‍ച്ചയായത് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കും.

publive-image

കേസ് അട്ടിമറിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണമെന്ന നിശിതമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.  കൊലപാതകത്തില്‍ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിലയിരുത്തല്‍ വരെ കോടതി നടത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിശിതമായ വിമര്‍ശനമാണ് കോടതി നടത്തിയത്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയെ അഞ്ചാം ദിവസം സ്ഥലം മാറ്റിയിരുന്നു. പിന്നീട് ചുമതലയേറ്റ എസ് പിയെ ആറാം ദിവസവും മാറ്റി.  പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്ന സാഹചര്യമാണ് അന്വേഷണത്തില്‍ ഉണ്ടായതെന്ന കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ ബന്ധുക്കളുടെ വാദം കോടതി മുഖവിലയ്ക്കെടുക്കുകയായിരുന്നു.

ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.  ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയാല്‍ അത് വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങും. കേസ് സി ബി ഐ ഏറ്റെടുത്താല്‍ അത് സി പി എമ്മിന്റെ പ്രബലരായ നേതാക്കളിലേക്കെത്തും.  സി പി എം ജനപ്രതിനിധികള്‍ വരെ ആരോപണ വിധേയരായ കേസാണിത്.  അപ്പീല്‍ പോകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു.

 

Advertisment