Advertisment

പിണറായി വിജയന്‍റെ നിലപാടിനെതിരെ ഇടത് മുന്നണി തീരുമാനമെടുക്കുന്നത് 15 വര്‍ഷത്തിനുള്ളില്‍ ആദ്യം ! ശബരിമല ലൈന്‍ തിരിച്ചടിയായെന്ന മുന്നണി വിലയിരുത്തല്‍ 'തോല്‍വിയുടെ ശില്‍പി പിണറായി' എന്ന് പറയാതെ പറഞ്ഞ് ! മുന്നണിയില്‍ പിണറായിയുടെ പിടി അയയുന്നു ?

New Update

തിരുവനന്തപുരം:  ഇടത് മുന്നണിയിലും സി പി എമ്മിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടി അയയുന്നു എന്നതിന്റെ സൂചനയാണ് ശബരിമല തെരഞ്ഞെടുപ്പ് പരാജയമായെന്ന ഇടത് മുന്നണിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെയും അതുവഴിയുള്ള സി പി എമ്മിന്റെയും വാദങ്ങള്‍ തള്ളിയാണ് ഇടത് മുന്നണിയുടെ കണ്ടെത്തല്‍.

Advertisment

വിശ്വാസികള്‍ ഇടതുപക്ഷത്തെ വിശ്വസിച്ചില്ല എന്ന് മുന്നണി യോഗത്തില്‍ സമര്‍ഥിച്ചത് വിശ്വാസി സമൂഹങ്ങളുമായി അടുത്ത ബന്ധമുള്ള ചെറുകക്ഷികളായ ജനതാദള്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, പിള്ള ഗ്രൂപ്പ് എന്നിവരായിരുന്നു.

publive-image

ശബരിമല പരാജയകാരണമല്ലെന്ന് ശക്തമായ നിലപാടാണ് തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്‍ സ്വീകരിച്ചത്. ആ നിലപാട് സി പി എമ്മിനെക്കൊണ്ട് ആവര്‍ത്തിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

പക്ഷെ, ഇടത് മുന്നണി യോഗത്തിനെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വാദം തള്ളിയെന്ന് മാത്രമല്ല, പഴയ നിലപാട് തിരുത്തി ശബരിമല വിഷയത്തില്‍ വിശ്വാസികളെ വിശ്വാസത്തിലെടുക്കുന്ന നിലപാട് സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഫലത്തില്‍ പരാജയത്തിന്റെ ശില്‍പി മുഖ്യമന്ത്രിയാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഇടത് മുന്നണി യോഗം.

ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് പിണറായിയുടെ സ്വന്തം റിസ്കിലായിരുന്നു. അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തു.  പാര്‍ട്ടിയുടെ വിശദീകരണ യോഗങ്ങള്‍ ജില്ലതോറും സംഘടിപ്പിച്ചും വനിതാമതില്‍ സംഘടിപ്പിച്ചും മുഖ്യമന്ത്രിയുടെ നിലപാട് മറ്റുള്ള എല്ലാവരെയും ബോധിപ്പിക്കാനും ശ്രമിച്ചതാണ്. അത്തരം എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ മുഖ്യമന്ത്രിക്കായിരുന്നു.

publive-image

എന്നാല്‍ വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ വീട്ടിലെത്തി ഉറങ്ങി എഴുന്നേല്‍ക്കും മുമ്പേ രണ്ട് യുവതികള്‍ പോലീസ് സംരക്ഷണയില്‍ മലകയറിയതോടെ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമായിരുന്നു ഇന്നലെ പിണറായിയുടെ സാന്നിധ്യത്തില്‍ മുന്നണി യോഗത്തില്‍ ഉയര്‍ന്നത്.

പതിവുപോലെ ഇഷ്ടമില്ലാത്തത് പറയുന്നവരെ ശാസിച്ച് ഇരുത്തുന്ന ശീലം മുഖ്യമന്ത്രി ഇന്നലെ പുറത്തെടുത്തില്ലെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയമായി അതിനുള്ള ശേഷി അദ്ദേഹത്തിനില്ലാതെ പോയി എന്ന് വിലയിരുത്തുന്നവരാണ് ഏറെയും.

പിണറായി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമായിരുന്ന കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പിണറായിക്ക് എതിരായി ഒരു ശബ്ദം മുന്നണി യോഗത്തില്‍ ഉയര്‍ന്നിട്ടില്ല. മുന്നണിയുടെ നിലപാടെന്നാല്‍ പിണറായി പറയുന്നതായിരുന്നു ശൈലി. ആദ്യമായി അത് തിരുത്തപ്പെട്ടിരിക്കുന്നു എന്നത് പലതിനും മുന്നോടിയായി വിലയിരുത്തുന്നവര്‍ ഏറെയാണ്‌.

loksabha ele cpm
Advertisment