Advertisment

കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും കൈവിട്ടു ! ഇനി ഒരു യുവതിയെയും മല ചവിട്ടിക്കാനില്ല ! സിപിഎം വിശ്വാസികള്‍ക്കൊപ്പമെന്ന തിരുത്തലുമായി സിപിഎം ! ശബരിമല വിഷയത്തില്‍ പിണറായി ലൈന്‍ ഔട്ട്‌ !!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സി പി എം വിശ്വാസ പക്ഷത്തേക്ക് മാറാന്‍ തീരുമാനിച്ചതോടെ മലചവിട്ടി വിവാദത്തിലായ കനകദുര്‍ഗ്ഗയെയും ബിന്ദുവിനേയും കൈവിടും.  ഇനി വിശ്വാസികളെ പ്രകോപിതരാക്കുന്ന ഒരു നിലപാടും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശം.  യുവതികളുടെ മലകയറ്റത്തെ ഇനി സി പി എം പിന്തുണയ്ക്കില്ല.

Advertisment

publive-image

ഇതോടെ ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ യുവതീ പ്രവേശനത്തിനനുകൂലമായി നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് പാര്‍ട്ടി അപ്പാടെ തള്ളുകയാണ്. പിണറായിയുടെയും സര്‍ക്കാരിന്റെയും നിലപാട് ജനങ്ങള്‍ അടപടലം തള്ളിയതിന് തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ കനത്ത പരാജയമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം അഭിപ്രായം.

ഇതോടെ വിശ്വാസ പക്ഷത്ത് നിലകൊള്ളാന്‍ പാര്‍ട്ടി നിലപാടെടുക്കുകയായിരുന്നു. അല്ലാതെ വന്നാല്‍ പശ്ചിമബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തില്‍ നിന്നുകൂടി ഇടതുപ്രസ്ഥാനം തൂത്തെറിയപ്പെടും എന്ന വിമര്‍ശനങ്ങള്‍ വരെ സംസ്ഥാന സമിതി അംഗങ്ങളില്‍ നിന്നുണ്ടായി.

publive-image

സര്‍ക്കാര്‍ പിന്തുണയോടെ നടന്ന വനിതാ മതിലിനു പിന്നാലെ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ ശബരിമലയില്‍ കയറ്റിയെന്ന ആരോപണം സര്‍ക്കാരിനെ അടിമുടി പിടിച്ചുകുലുക്കിയിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളും സര്‍ക്കാര്‍ അനുഭവിച്ചു. മലകയറ്റത്തിനു പിന്നാലെ സര്‍ക്കാര്‍ ചിലവില്‍ ഈ യുവതികള്‍ക്ക് നല്‍കിയ പോലീസ് സംരക്ഷണമൊക്കെ വ്യാപകമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

ഹൈന്ദവ സമൂഹത്തിനുപിന്നാലെ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്കും പരാതിയുണ്ടായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ സര്‍ക്കാര്‍ പക്ഷത്ത് നിന്നും ചതിവുണ്ടായതായാണ് സഭയുടെ പരാതി. അന്വേഷണ ഉദ്യോഗസ്ഥനായ ഉന്നതന്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ബിഷപ്പ് ഫ്രാങ്കോയോട് സംസാരിച്ചതൊക്കെ സഭാ തലവന്മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

publive-image

കൊച്ചിയില്‍ കര്‍ദ്ദിനാളിനും സഭയ്ക്കുമെതിരെ വിമത വൈദികര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തുടക്ക കാലത്ത് അനുകൂല നിലപാട് സ്വീകരിച്ചിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.  ഇപ്പോള്‍ വ്യാജരേഖ കേസില്‍ യഥാര്‍ത്ഥ പ്രതികളുടെ അറസ്റ്റ് വൈകുന്നതിലും കത്തോലിക്കാ സഭയ്ക്ക് എതിര്‍പ്പുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായിച്ച മുസ്ലീം സമുദായത്തെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന പരാതി സമുദായത്തിനുണ്ട്.  അക്കാര്യം പാര്‍ട്ടിക്കും ബോധ്യമുണ്ട്. ഇക്കാര്യത്തിലും തിരുത്തല്‍ നടപടി ഉണ്ടാകും.

Advertisment