ബ്രൂവറി അഴിമതി: പിറവത്ത് യുഡിഎഫ് ധര്‍ണ്ണ: പ്രവര്‍ത്തകര്‍ക്കെതിരെ ബലപ്രയോഗം

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, October 11, 2018

കൊച്ചി:  ബ്രൂവറി അഴിമതി അന്വേഷിക്കുക, എക്സൈസ് മന്ത്രി രാജിവയ്ക്കുക, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

അനൂപ്‌ ജേക്കബ്ബ് എം എല്‍ എ അധ്യക്ഷത വഹിച്ചു.  നഗരസഭാ ചെയര്‍മാന്‍ സാബു ജേക്കബ്ബ്, കൌണ്‍സിലര്‍ ജില്‍സ് പെരിയപുറം എന്നിവര്‍ നേതൃത്വം നല്‍കി.

എക്സൈസ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജില്‍സ് പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ തടയുകയായിരുന്നു.

×