ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയെ കലാപ ഭൂമിയാക്കിയ പിണറായി വിജയന്‌ ചരിത്രം മാപ്പു നല്‍കില്ല – പി ജെ ജോസഫ്. 23 ന് കളക്‌ട്രേറ്റ്‌ ഉപരോധം

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, January 11, 2019

തൊടുപുഴ:  വിശ്വാസങ്ങളും, ആചാരങ്ങളും ലംഘിച്ചു കൊണ്ട്‌ ശബരിമലയെ കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‌ ചരിത്രം മാപ്പു നല്‍കുകില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ ചെയ്‌ര്‍മാനും മുന്‍ മന്ത്രിയുമായ പി ജെ ജോസഫ്‌ എം എല്‍ എ. ശബരിമല വിഷയത്തില്‍ യു ഡി എഫ്‌ വിശ്വാസികള്‍ക്കൊപ്പാമാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

10-01-2019 വ്യാഴാഴ്‌ച്ച തൊടുപുഴ കേരള കോണ്‍ഗ്രസ്‌ ഓഫീസില്‍ വച്ച്‌ നടന്ന യു ഡി എഫ്‌ ഇടുക്കി ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജകമണ്ഡലം ചെയര്‍മാന്‍മാര്‍/കണ്‍വീനര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ്‌ ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമല പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.

കമ്രസമാധാന തകര്‍ച്ചക്കും ഭരണസ്‌തംഭനത്തിനും വിശ്വാസങ്ങളും, ആചാരങ്ങളും ലംഘിക്കുന്നതിനും എതിരെ 23-ാം തീയതി രാവിലെ 9 മണി മുതല്‍ കളക്‌ട്രേറ്റ്‌ ഉപരോധിക്കുവാന്‍ യോഗം തീരുമാനിച്ചു.

ഉപരോധ സമരത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ജനുവരി 15-ന്‌ രാവിലെ 10-ന്‌ ഉടുമ്പന്‍ചോല, ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ പീരുമേട്‌, വൈകിട്ട്‌ 5-ന്‌ തൊടുപുഴ, ജനുവരി 16-ന്‌ രാവിലെ 10-ന്‌ ഇടുക്കി, ഉച്ചകഴിഞ്ഞ്‌ 2-ന്‌ ദേവികുളം, എന്ന ക്രമത്തില്‍ നിയോജക മണ്‌ഡലം തല നേതൃയോഗങ്ങളും അതിനു തുടര്‍ച്ചയായി മണ്‌ഡലംതല യോഗങ്ങലും വിളിച്ചു കൂട്ടുവാന്‍ യോഗം തീരുമാനിച്ചു.

ഇ എം ആഗസ്‌തി എക്‌സ്‌ എം എല്‍ എ, എ കെ മണി എക്‌സ്‌ എം എല്‍ എ, അഡ്വക്കേറ്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വക്കേറ്റ്‌ ജോയി തോമസ്‌, റോയി കെ പൗലോസ്‌, റ്റി എം സലിം, പ്രൊഫ. എം ജെ ജോക്കബ്‌, എം എസ്‌ മുഹമ്മദ്‌, പ്രൊഫ. കെ ഐ ആന്റണി, മാര്‍ട്ടിന്‍ കെ മാണി, കെ സുരേഷ്‌ ബാബു, സി കെ ശിവദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

×