Advertisment

ആ മുതലാളിയുടെ ഒരു വശത്ത് എന്‍റെ സഹോദരിയാണ്. അതിനാലാണ് പാര്‍ലമെന്റ് ഉപേക്ഷിച്ച് വിവാഹത്തിന് പോയത്. അവിടെ എനിക്കൊപ്പം മന്ത്രി ജലീലുമുണ്ടായിരുന്നു. വിവാദമായാത് താനായത് കൊണ്ടാണ്. അടുത്ത തവണ മത്സരിക്കണോയെന്ന്‍ തങ്ങള്‍ തീരുമാനിക്കും - മറുപടിയുമായി കുഞ്ഞാലിക്കുട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  മുത്തലാഖ് ചര്‍ച്ചാ വിവാദത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.  മുത്തലാഖ് ചര്‍ച്ച നടന്ന ദിവസം പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് തൃപ്തികരമായ മറുപടിയാണ് താന്‍ നല്‍കിയതെന്ന വിശദീകരണമാണ് കുഞ്ഞാലിക്കുട്ടി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

ചന്ദ്രികയുടെ മീറ്റിംഗ് നിര്‍ണ്ണായകമായിരുന്നുവെന്നത് പാണക്കാട് തങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.  ഒരു ദിവസം ചന്ദ്രിക പുറത്തിറങ്ങാത്ത സാഹചര്യം ഉണ്ടായാല്‍ അത് വലിയ പ്രശ്നമാകും.  ആ സാഹചര്യത്തിലാണ് മൂന്ന്‍ മണിക്കൂര്‍ നീണ്ട ചന്ദ്രിക മീറ്റിംഗില്‍ പങ്കെടുത്തത്.

നേരത്തെ നിശ്ചയിച്ചിരുന്ന ഈ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ എന്‍ ആര്‍ ഐ ഡയരക്ടര്‍മാര്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.  അതിനാല്‍ യോഗം മാറ്റി വയ്ക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. അതേസമയം, മുത്തലാഖ് ബില്ലിലെ ചര്‍ച്ചയും വോട്ടെടുപ്പും തീരുമാനിക്കുന്നത് പിന്നീടാണ്.

publive-image

മുതലാളിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിട്ടു നിന്നു എന്നതാണ് മറ്റൊരു ആരോപണം.  ആ മുതലാളിയുടെ ഒരു വശത്ത് തന്റെ സഹോദരിയാണ്.  ബന്ധു എന്ന നിലയില്‍ കൂടിയാണ് ആ ചടങ്ങില്‍ സംബന്ധിച്ചത്. ആ മുതലാളിയുടെ വിവാഹത്തില്‍ ഇപ്പറഞ്ഞ മന്ത്രി കെ ടി ജലീലും തന്നോടൊപ്പം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

ഇ ടി മുഹമ്മദ്‌ ബഷീര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത് തന്നെ ഫോണില്‍ വിളിച്ച് ആലോചിച്ച ശേഷമാണ്. തുടക്കത്തില്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതും ഞങ്ങള്‍ ഒന്നിച്ചാണ്.  വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടി വന്നത് ഇന്‍സ്റ്റന്റായി രൂപപ്പെട്ട ചില സാഹചര്യങ്ങള്‍ കാരണമാണ്.  അത് തന്നെ ബോധ്യപ്പെടുത്താനായി ഇ ടി തന്നെ ഫോണില്‍ വിളിച്ചിരുന്നു.

publive-image

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പറഞ്ഞതും താനാണ്. അതില്‍ ഭിന്നതയില്ല. 2 വരി വാര്‍ത്തയില്‍ തീരേണ്ട ഇക്കാര്യം വാര്‍ത്തയായത് അത് തന്നെ സംബന്ധിച്ചുള്ളത് ആയതുകൊണ്ടാണ്.  സി പി എമ്മിന്റെ 3 എം പിമാര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. അത് വാര്‍ത്തയായില്ല.

പാര്‍ലമെന്റില്‍ ഹാജര്‍ കുറഞ്ഞുപോയതിനും കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കുന്നുണ്ട്. താന്‍ കേരളത്തില്‍ സംഘടനാപരമായ ചുമതലകളുള്ള എം പിയാണ്.  കേരളത്തില്‍ നിന്നുള്ള മറ്റുള്ള എം പിമാര്‍ക്ക് ആ പ്രശ്നമില്ല. കക്ഷി നേതാക്കള്‍ക്കൊക്കെ ഹാജര്‍ നില കുറവാണ്.

publive-image

മറ്റൊന്ന് പാര്‍ലമെന്റില്‍ പോയ ചില ദിവസങ്ങളില്‍ പോലും താന്‍ ഒപ്പിടാന്‍ പോയിട്ടില്ലെന്നതാണ്.  എന്തുകൊണ്ടോ അതൊക്കെ ഒരു മടി പോലെ തോന്നിയിട്ടുണ്ട്. അങ്ങനെയും ഹാജര്‍ ചോര്‍ച്ച ഉണ്ടായി.

publive-image

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമൊ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അത് പാണക്കാട് തങ്ങള്‍ പറയും. അനുസരിക്കും.  പദവിയും സ്ഥാനവും ഒരുപാട് വഹിച്ചിട്ടുള്ള ആളാണ്‌ താന്‍. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കിനി പദവിയും സ്ഥാനവും അനിവാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Advertisment