Advertisment

രാഷ്ട്രീയ മാറ്റത്തിനൊരുങ്ങി ബിഡിജെഎസ് ! കേന്ദ്രത്തില്‍ ബിജെപിയുടെയും കേരളത്തില്‍ ഇടതിന്റെയും സാധ്യതകള്‍ മങ്ങിയതായി വിലയിരുത്തല്‍ ! യുഡിഎഫിലേക്കെന്ന്‍ സൂചന !

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ആലപ്പുഴ:  എന്‍ ഡി എ പരീക്ഷണം പരാജയമെന്ന് തെളിഞ്ഞതോടെ അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തേടാനുറച്ച് ബി ഡി ജെ എസ് നീക്കം തുടങ്ങി.  എന്‍ ഡി എ മുന്നണി വിട്ടു ... വിട്ടില്ല എന്ന അവസ്ഥയില്‍ ബി ജെ പിയുമായി കൃത്യമായ അകലം സൂക്ഷിച്ചു നില്‍ക്കുന്ന ബി ഡി ജെ എസ് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്.

Advertisment

publive-image

ഇതിന്റെ ഭാഗമായി യു ഡി എഫുമായി സഹകരിക്കുന്നതിനുള്ള സാധ്യതകളാണ് ബി ഡി ജെ എസ് ആരായുന്നത്.  അതേസമയം ഇടത് ഭരണത്തിന്റെ അവസാനം വരെ എസ് എന്‍ ഡി പി യോഗം ഇടത് മുന്നണിയുമായുള്ള സഹകരണം തുടങ്ങും.  മൈക്രോ ഫിനാന്‍സ് കേസ് ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനാല്‍ വെള്ളാപ്പള്ളി നടേശന് സര്‍ക്കാരിനെ എളുപ്പം പിണക്കാവുന്ന സാഹചര്യമല്ല ഉള്ളത്.

publive-image

അതേസമയം, ശബരിമല വിഷയത്തോടെ വിശ്വാസി സമൂഹം കടുത്ത സി പി എം വിരോധത്തിലേക്ക് മാറിയ സാഹചര്യത്തില്‍ കേരളത്തില്‍ ഇടത് ഭരണത്തിന്റെ തുടര്‍ച്ച ഉണ്ടാകില്ലെന്ന വിലയിരുത്തലാണ് എസ് എന്‍ ഡി പി യോഗത്തിനും വെള്ളാപ്പള്ളി നടേശനുമുള്ളത്.

കേരളത്തില്‍ യു ഡി എഫിനും കേന്ദ്രത്തില്‍ ബി ജെ പി ഇതര സര്‍ക്കാരിനുമാണ് സാധ്യതയെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.  കേന്ദ്രത്തിലെ ബി ജെ പി ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ അവരുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ബി ഡി ജെ എസ്.

publive-image

അതേസമയം, പിണറായി സര്‍ക്കാരിനെ ഉടന്‍ പിണക്കാന്‍ എസ് എന്‍ ഡി പി ഒരുക്കമല്ല. പകരം രണ്ടു വള്ളത്തിലും കാലു വയ്ക്കുന്ന നയമായിരിക്കും വെള്ളാപ്പള്ളി സ്വീകരിക്കുക.  എസ് എന്‍ ഡി പിയുടെ വളര്‍ച്ചയ്ക്ക് കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരണമെന്ന നിലപാടാണ് വെള്ളാപ്പള്ളിയ്ക്ക് പണ്ടേയുള്ളത്. അടുത്തിടെ വരെ ആ നിലപാടായിരുന്നു അദ്ദേഹത്തിന്റെത്.

publive-image

അതിനാല്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളിയുടെ യു ഡി എഫ് പ്രവേശനത്തിന് തടസം ഉണ്ടാകില്ല. ഇതിന് മുന്നോടിയായി എസ് എന്‍ ഡി പിയുടെ നിയമോപദേശകനും വെള്ളാപ്പള്ളിയുടെ കുടുംബ സുഹൃത്തായ അഡ്വ. രാജന്‍ ബാബു യു ഡി എഫ് നേതൃത്വവുമായി ചര്‍ച്ച നടത്തി.

publive-image

ബി ഡി ജെ എസിനെ സ്വീകരിക്കാന്‍ യു ഡി എഫിനെ സംബന്ധിച്ച് നയപരമായ തടസങ്ങളില്ല. കാരണം മൂന്ന്‍ വര്‍ഷം മുമ്പ് വരെ എസ് എന്‍ ഡി പിയും യു ഡി എഫും സഹകരണത്തിലായിരുന്നു.  ഇപ്പോഴും വിട്ടുപോയിട്ടില്ല എന്നതാണ് യു ഡി എഫ് നിലപാട്.  മാത്രമല്ല, യു ഡി എഫ് ഘടകകക്ഷികളുമായെല്ലാം വെള്ളാപ്പള്ളിക്കും കുടുംബത്തിനും ഇപ്പോഴും നല്ല ബന്ധമാണുള്ളത്.

ഇതോടെ ബി ഡി ജെ എസിന്റെ യു ഡി എഫ് പ്രവേശനം എളുപ്പത്തില്‍ സാധ്യമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്.

 

Advertisment