Advertisment

ചാലക്കുടിയില്‍ ഇന്നസെന്റിന് രണ്ടാമൂഴമില്ല. പകരം സാജു പോളിനെ സിപിഎം പരിഗണിക്കുന്നു ? 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എം പി ഇന്നസെന്റിന് രണ്ടാമൂഴം ഉണ്ടായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്.  ചാലക്കുടിയില്‍ ഇന്നസെന്റിന് സീറ്റ് നല്‍കിയാല്‍ ജയസാധ്യതയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയിരിക്കുന്നത്.

Advertisment

publive-image

ഇതോടെ ഇന്നസെന്റിന്റെ മാറ്റി നിര്‍ത്തി ഇവിടെ പെരുമ്പാവൂര്‍ മുന്‍ എം എല്‍ എ സാജു പോളിനെ മത്സരിപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്.

publive-image

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നസെന്റ് സ്വീകരിച്ച നിലപാട് ജനങ്ങളില്‍ പൊതുവെയും പാര്‍ട്ടി അണികളിലും അവമതിപ്പ്‌ ഉണ്ടാക്കിയിരുന്നു.  മാത്രമല്ല, എം പി എന്ന നിലയില്‍ ഇന്നസെന്റ് മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതും ഇടതുപക്ഷത്തിന്റെ അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

publive-image

പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പരിപാടികളില്‍ പോലും പൂര്‍ണ്ണമായും പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഇന്നസെന്റും എത്തിയിരുന്നു.  അദ്ദേഹം മണ്ഡലത്തില്‍ സജീവമാകാതിരിക്കാനും ഒരു കാരണം അതായിരുന്നു.

publive-image

എന്നാല്‍ ഇപ്പോള്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന നിലപാടിലാണ് ഇന്നസെന്റ്. അദ്ദേഹം മണ്ഡലത്തില്‍ ഇപ്പോള്‍ സജീവമായി രംഗത്ത് വന്നിരിക്കുന്നതും രണ്ടാമൂഴത്തിനുള്ള അവസരം കണ്ടാണ്‌.

publive-image

എന്നാല്‍ പാര്‍ട്ടി ഇന്നസെന്റിനെ തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം സാജു പോള്‍ പ്രദേശത്ത് സജീവമായി രംഗത്തുമുണ്ട്. ജനകീയനായ ഒരു നേതാവിലൂടെ മാത്രമേ അടുത്ത തവണ മണ്ഡലം നിലനിര്‍ത്താനാവൂ എന്ന വിലയിരുത്തലിലാണ് സി പി എം.

Advertisment