Advertisment

കേരളാ കോണ്‍ഗ്രസ് ഇന്ന് ചെങ്ങന്നൂര്‍ നിലപാട് പ്രഖ്യാപിക്കില്ല. മാണിയെയും ജോസഫിനെയും ചുമതലപ്പെടുത്താന്‍ സാധ്യത ! കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പിണക്കാത്ത നിലപാട് പിന്നീട് ചെങ്ങന്നൂരില്‍ പ്രഖ്യാപിക്കും !

author-image
admin
New Update

കോട്ടയം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇന്നത്തെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ലെന്ന് സൂചന.

Advertisment

publive-image

ധാര്‍മ്മിക വോട്ടിംഗ് ആഹ്വാനം ചെയ്യാനാണ് കേരളാ കോണ്‍ഗ്രസിന്റെ പൊതു നിലപാടെങ്കിലും ഇന്നത്തെ യോഗശേഷം അത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം തീരുമാനം കൈക്കൊള്ളാന്‍ ചെയര്‍മാന്‍ കെ എം മാണിയെയും വര്‍ക്കിംഗ് ചെയര്‍മാന്‍ ജോസഫിനെയും യോഗം ചുമതലപ്പെടുത്താനാണ് സാധ്യത.

publive-image

ഇവര്‍ ഇരുവരും പിന്നീട് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗമോ കണ്‍വെന്‍ഷന്‍ തന്നെയോ വിളിച്ചു ചേര്‍ത്ത് ചെങ്ങന്നൂരില്‍ തന്നെ ധാര്‍മ്മിക വോട്ടിംഗ് ആഹ്വാനം ചെയ്യാനാണ് സാധ്യത.

publive-image

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും സി പി എമ്മിനെയും പിണക്കാന്‍ കേരളാ കോണ്‍ഗ്രസിന് താല്പര്യമില്ല. ഇടത് മുന്നണിയില്‍ ചേരുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും സര്‍ക്കാരിന്റെ ഗ്രാഫ് അടിക്കടി കീഴ്പ്പോട്ട് പോകുന്ന സാഹചര്യത്തില്‍ യു ഡി എഫിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതയും കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.

publive-image

എന്നാല്‍ രമേശ്‌ ചെന്നിത്തല യു ഡി എഫ് നേതൃത്വത്തില്‍ നിന്നും മാറാതെ ഈ മടങ്ങിപ്പോക്കിനും സാധ്യതയില്ല. ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു ഡി എഫിന് മടങ്ങി വരവ് സാധ്യമല്ലെന്ന പൊതുവികാരമാണ് ഇതിന് കേരളാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

publive-image

അങ്ങനെ ജയസാധ്യതയില്ലാത്ത മുന്നണിയിലേക്ക് എന്തിന് മടങ്ങണമെന്നതാണ് അവരുടെ നിലപാട്. കോണ്‍ഗ്രസ് നേതൃത്വം ചെന്നിത്തലയുടെ നേതൃത്വം മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതിനിടെ അത്തരമൊരു രാഷ്ട്രീയ മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ചെന്നിത്തല മാറിയാലേ യു ഡി എഫ് ശക്തമാകൂ എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെയും നിലപാട്.

 

kerala congress chengannur byelection
Advertisment