Advertisment

കോണ്‍ഗ്രസ് ഗ്രൂപ്പ് മുന്നേറ്റത്തില്‍ കെ മുരളീധരന്‍ പിടിമുറുക്കുന്നു. മുരളിയുടെ നീക്കത്തിന് വ്യാപക പിന്തുണ. കട്ട സപ്പോര്‍ട്ടുമായി എ'യും അങ്കലാപ്പോടെ ഐ'യും. 'മുരളി നയിക്കട്ടെ' ക്യാമ്പയ്നുമായി സൈബര്‍ പോരാളികളും 

New Update

കൊച്ചി:  മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ പുതിയ മുന്നേറ്റത്തിനുള്ള ഒരുക്കത്തിലെന്നു സൂചന. കോണ്‍ഗ്രസിലെ പഴയ തലമുറയിലും പുതിയ തലമുറയിലും ഒരേപോലെ വന്‍ സ്വീകാര്യതയുള്ള നേതാവെന്ന നിലയില്‍ പാര്‍ട്ടിയില്‍ ഇനി ശക്തമായ മുന്നേറ്റത്തിന് സമയമായെന്ന വിലയിരുത്തലാണ് മുരളീധരനുള്ളത്.

Advertisment

ഇതിനായി മുരളീ ഗ്രൂപ്പ് രൂപീകരിക്കുന്നതിന് പകരം അന്തരിച്ച പിതാവ് കെ കരുണാകരന്‍റെ പേരില്‍ സമാന്തര ഘടന രൂപീകരിച്ച് സംസ്ഥാനത്തുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മുരളിയുടെ നീക്കം. ഇതിന് എ' ഗ്രൂപ്പിന്‍റെ മൗനാനുവാദവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

publive-image

സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയ നേതാവായി കണക്കാക്കപ്പെടുന്നത് മുരളീധരനെയാണ്. ജനപ്രിയതയില്‍ കോണ്‍ഗ്രസില്‍ ആന്റണിയ്ക്കും മുകളിലാണ് മുരളീധരന്‍റെ സ്ഥാനം.

'മുരളി നയിക്കട്ടെ'യെന്ന പൊതുവികാരം ഏറെക്കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി മുരളീധരനെ പ്രതിരോധിക്കുകയായിരുന്നു. മുരളിയെ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് കടക്കാന്‍ സമ്മതിക്കില്ലെന്നതായിരുന്നു 2 വര്‍ഷം മുമ്പ് വരെയുള്ള സ്ഥിതി.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് മുരളി സംസ്ഥാനത്തുടനീളം പാര്‍ട്ടിയില്‍ സജീവമായത്. എ' ഗ്രൂപ്പ് താല്പര്യമെടുത്തായിരുന്നു മുരളിയെ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ കോട്ടയത്ത് സമീപകാലത്ത് ഏറ്റവും അധികം പരിപാടികളില്‍ പങ്കെടുത്ത സംസ്ഥാന നേതാവ് മുരളീധരനാണ്.

publive-image

മുരളിയെ മുന്നില്‍ നിര്‍ത്തി ഐ ഗ്രൂപ്പിനെ പിളര്‍ത്തുകയാണ് എ' ഗ്രൂപ്പ് തന്ത്രം. ഐയിലെ അസംതൃപ്തരെ ആദ്യം മുരളിയ്ക്ക് പിന്നില്‍ അണിനിരത്തും. ഇതിന് മുന്നോടിയായി വിവിധ ജില്ലകളില്‍ അനുഭാവികളുടെ കൂട്ടായ്മകള്‍ ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ എം എ ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പഴയകാല മുതിര്‍ന്ന നേതാക്കളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. അതേസമയം, മുരളി മുന്നിട്ടിറങ്ങിയാല്‍ പിന്നില്‍ അണിനിരക്കാന്‍ തയാറായി പ്രവര്‍ത്തകരുടെ വന്‍ നിരതന്നെ കാത്ത് നില്‍ക്കുകയാണ്.

കെ മുരളീധരന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെടുന്ന പ്രവര്‍ത്തകരുടെ എണ്ണം ഏറെയാണ്‌. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ മുരളി അനുകൂലികളാണ്. മുരളി മുന്നിട്ടിറങ്ങാത്തത് മാത്രമാണ് ഇവരുടെ പ്രശ്നം.

publive-image

അതേസമയം, മുരളി സജീവമാകുന്നത് ഏത് വിധേനയും തടയുകയെന്നതാണ് ഐ ഗ്രൂപ്പിന്റെ നീക്കം. മുരളി ശക്തനായാല്‍ ഐ ഗ്രൂപ്പിന്‍റെ പ്രസക്തി തന്നെ ഇല്ലാതാകും. മുരളി ഗ്രൂപ്പ് കളിക്കുന്നുവെന്ന് ഹൈക്കമാന്റിന് പരാതി നല്‍കിയായിരുന്നു ഇത്രകാലം മുരളിയെ ഐ' ഗ്രൂപ്പ് തടഞ്ഞു നിര്‍ത്തിയിരുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് ആയിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാലഘട്ടം വന്നതോടെ കാര്യങ്ങള്‍ മാറിമറിയുകയാണ്. കെ മുരളീധരന്‍റെ ജനപ്രിയതയെപ്പറ്റി നല്ല ബോധ്യമുള്ള ആളാണ്‌ രാഹുല്‍. അതിനാല്‍ തന്നെ കോണ്‍ഗ്രസില്‍ ഇനി മുരളിയുടെ കാലം സമാഗതമാകുകയാണ്.

k muraleedharan
Advertisment