Advertisment

പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ ശ്രമിക്കുന്നവര്‍ എംഎല്‍എമാരാണെങ്കിലും പാര്‍ട്ടിക്കും വേണ്ട. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്ത എംഎല്‍എമാര്‍ വിശദീകരണം നല്‍കണം: നിലപാട് കടുപ്പിച്ച് മുല്ലപ്പള്ളി 

New Update

തിരുവനന്തപുരം:  ഒറ്റയാന്‍ നിലപാടുകളിലൂടെ പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്ക് താക്കീതുമായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. പാര്‍ട്ടി വേണ്ടാത്തവരെ പാര്‍ട്ടിക്കും വേണ്ടെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നാവര്‍ത്തിച്ചാണ് മുല്ലപ്പള്ളി പാര്‍ട്ടിയിലെ ഒറ്റയാന്മാര്‍ക്കെതിരെ തിരിഞ്ഞത്.

Advertisment

publive-image

നിയമസഭയില്‍ പോലും പാര്‍ട്ടി നിലപാടിനെതിരെ ഒറ്റതിരിഞ്ഞ് വ്യക്തിപരമായ നിലപാട് കൈക്കൊള്ളുന്നവരാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. വി ഡി സതീശനും വി ടി ബാലറാമും ഉദാഹരണം. ഇനി അത് നടക്കില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

publive-image

മാത്രമല്ല, പാര്‍ട്ടി പരിപാടികളില്‍ ജനപ്രതിനിധികളായ എം എല്‍ എമാരുടെയും എം പിമാരുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും പുതിയ കെ പി സി സി അധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കി.  റാഫേല്‍ ഇടപാടിലെ അഴിമതിയില്‍ പ്രതിഷേധിച്ച് ഇന്ന് നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസിലെ യുവ എം എല്‍ എമാരോട് വിശദീകരണം തേടാനും മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

publive-image

ഇതോടെ മാധ്യമ ശ്രദ്ധ നേടാന്‍ സോഷ്യല്‍ മീഡിയയിലും നിയമസഭയിലും വരെ വേറിട്ട നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് ഇനി പിടിവീഴും എന്ന് ഉറപ്പായി. ഇത്തരം നിലപാടുകള്‍ വച്ചുപൊറുപ്പിക്കരുതെന്നാണ് ഹൈക്കമാന്റ് നിലപാടെന്നും അതിനെതിരെയുള്ള നടപടികള്‍ക്ക് ഹൈക്കമാന്റിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും മുല്ലപ്പള്ളി പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

publive-image

തിരുവനന്തപുരത്ത് തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയതിനെതിരെ തിരുവനന്തപുരം ഡി സി സിയോട് വിശദീകരണം ചോദിക്കാനും മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചു. ഈ പരാജയം അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താനും തീരുമാനമുണ്ട്.

publive-image

Advertisment