Advertisment

സി കെ ജാനു വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായേക്കും ?

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്:  എന്‍ ഡി എ വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ച ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി കെ ജാനു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായേക്കും. ജാനുവിനെ വയനാട്ടില്‍ മത്സരിപ്പിക്കുക വഴി ആദിവാസി, പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

ബി ജെ പിയുടെ വലിയ ഓഫര്‍ തള്ളി ഇടതുപക്ഷത്തേക്ക് ജാനു വന്നത് വയനാട് സീറ്റില്‍ കണ്ണുംവച്ചാണെന്ന അഭ്യൂഹം ശക്തമായിരുന്നു.  ഇക്കാര്യത്തില്‍ സി പി എമ്മിന്റെ ഉറപ്പ് ജാനുവിന് ലഭിച്ചതായാണ് സൂചന.

ഇടതുമുന്നണിയില്‍ സി പി ഐ മത്സരിക്കുന്ന മണ്ഡലമാണ് വയനാട്.  ഇവര്‍ക്ക് ഇതുവരെ കാര്യമായ മുന്നേറ്റം വയനാട്ടില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഇത്തവണ സി പി ഐയില്‍ നിന്നും ഒരു സീറ്റ് സി പി എം തിരിച്ചുപിടിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വയനാട് തിരിച്ചുപിടിച്ച് ഇവിടെ ജാനുവിനെ മത്സരിപ്പിക്കാനാകും സി പി എം ആലോചിക്കുന്നത്.  അഥവാ സി പി ഐ പകരം സീറ്റിനായി നിര്‍ബന്ധം പിടിച്ചാല്‍ മലപ്പുറം അവര്‍ക്ക് നല്‍കിയേക്കും.

ഇടതുപക്ഷത്തെ സംബന്ധിച്ച് കാര്യമായ പ്രതീക്ഷയുള്ള മണ്ഡലമല്ല വയനാട്.  എന്നാല്‍ ഇത്തവണ വയനാട് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ജാനുവിലൂടെ വയനാട് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സി കെ ജാനു എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്നു.

Advertisment