Advertisment

ഫ്രാന്‍സിസ് ജോര്‍ജ്ജ് - സ്കറിയാ തോമസ്‌ വിഭാഗം കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ചേക്കും ! ബാലകൃഷ്ണ പിള്ളയുടെ എല്‍ഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാകും !

New Update

തിരുവനന്തപുരം:  സ്കറിയാ തോമസ്‌ - പിള്ള ഗ്രൂപ്പ് ലയന നീക്കം പാളിയതോടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും സ്കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസും തമ്മില്‍ ലയിക്കാന്‍ നീക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നീക്കം.

Advertisment

publive-image

ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയാറായി നില്‍ക്കുന്ന പത്തോളം പാര്‍ട്ടികളോട് പരസ്പരം ലയിച്ച് രണ്ടോ മൂന്നോ പാര്‍ട്ടികളായി വരാനാണ് ഇടത് മുന്നണി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

publive-image

ഇതുപ്രകാരം പിള്ള ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധ്യതകളില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനോട് നിലവില്‍ ഇടതുമുന്നണി ഘടകകക്ഷിയായ സ്കറിയാ തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാനാണ് നിര്‍ദ്ദേശം. അങ്ങനെ വന്നാല്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം അടഞ്ഞ അധ്യായമായി മാറും.

publive-image

സ്കറിയാ തോമസ്‌ ചെയര്‍മാനും ഫ്രാന്‍സിസ് ജോര്‍ജ്ജ് വര്‍ക്കിംഗ് ചെയര്‍മാനുമായി നിലവിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനെ പുനസംഘടിപ്പിക്കാനാണ് തീരുമാനം. മാണി വിഭാഗം കേരളാ കോണ്‍ഗ്രസിന്റെ മാതൃകയാകും ഇതിന് സ്വീകരിക്കുക. ആ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് കെ എം മാണി ചെയര്‍മാനും പി ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമാണ്.

publive-image

ഇതേപോലെ സ്കറിയാ വിഭാഗം കേരളാ കോണ്‍ഗ്രസില്‍ സീനിയര്‍ നേതാവ് മുന്‍ എം പി കൂടിയായ സ്കറിയാ തോമസാണ്. മാത്രമല്ല, ഇടത് മുന്നണി അംഗീകാരമുള്ള ഘടകകക്ഷിയായതിനാല്‍ ചെയര്‍മാന്‍ സ്ഥാനം ത്യജിക്കേണ്ട കാര്യം സ്കറിയാ തോമസിനില്ല.

publive-image

ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സംബന്ധിച്ചും സ്കറിയാ തോമസിനെ അംഗീകരിക്കുന്നതില്‍ അഭിപ്രായ വ്യത്യാസത്തിന് കാരണമില്ല. അങ്ങനെയെങ്കില്‍ ഇരു പാര്‍ട്ടികളുടെയും ലയന തീരുമാനം ഉടന്‍ ഇടത് മുന്നണി നേതൃത്വത്തെ അറിയിക്കണം.

scaria thomas
Advertisment