Advertisment

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സിപിഐഎം കാണാനിരിക്കുന്നതേയുള്ളൂ - കെ സുരേന്ദ്രന്‍

author-image
admin
New Update

കൊച്ചി: കേരളത്തില്‍ മോദിയുടെയും അമിത് ഷായുടേയും യുദ്ധം സിപിഐഎം കാണാനിരിക്കുന്നതേയുള്ളൂവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് അനുകൂലമായിരിക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.

Advertisment

publive-image



സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിജെപി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു, തുടങ്ങിയുള്ള മുട്ടാപ്പോക്ക് ന്യായങ്ങളാണ് പറയുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല.

ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബിജെപി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കും.

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സിപിഐഎം കാണാനിരിക്കുന്നതേയുള്ളൂ, സുരേന്ദ്രന്‍ പറയുന്നു.

Advertisment