Advertisment

കേരളാ കോണ്‍ഗ്രസുകളുടെ ലയനം ഉണ്ടാകില്ലെന്ന് സൂചന. മാണിയില്‍ തിരികെയെത്താനുള്ള പി സി തോമസിന്റെ ശ്രമവും പാഴാകും

New Update

publive-image

Advertisment

കോട്ടയം:  കേരളാ കോണ്‍ഗ്രസുകളുടെ ലയനം ഉടന്‍ നടപ്പിലാകാത്ത അജണ്ടയെന്ന്‍ സൂചന. കേരളത്തിലെ മൂന്ന്‍ മുന്നണികളിലായി തുടരുന്ന കേരളാ കോണ്‍ഗ്രസുകളെ വീണ്ടും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കെ എം മാണി പി സി തോമസിനെ ചുമതലപ്പെടുത്തിയതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

publive-image

കേരളാ കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന പി സി തോമസിന്റെ അഭിപ്രായത്തോട് പ്രതികരിക്കുമ്പോഴായിരുന്നു പി ടി ചാക്കോ അനുസ്മരണത്തിനിടെ കെ എം മാണിയുടെ പ്രതികരണം. എന്നാല്‍ ഇതേ വേദിയില്‍ തന്നെ മാണി മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു, ഐക്യത്തിന് മുമ്പ് നേതാക്കള്‍ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ആവശ്യമെന്നായിരുന്നു മാണിയുടെ വാക്കുകള്‍. നേതാക്കള്‍ പരസ്പരം ഐക്യപ്പെട്ടിട്ട് പാര്‍ട്ടികള്‍ ഒന്നാകട്ടെയെന്നായിരുന്നു ധ്വനി.

publive-image

എന്നാല്‍ പാര്‍ട്ടികളുടെ ഐക്യം കേരളാ കോണ്‍ഗ്രസുകളില്‍ അടുത്ത കാലത്തൊന്നും നടപ്പിലാക്കാവുന്ന ആശയമല്ലെന്നാണ് റിപ്പോര്‍ട്ട്. വിമാന തോണ്ടല്‍ വിവാദത്തിലകപ്പെട്ട് പ്രതിസന്ധിയില്‍ നില്‍ക്കുകയായിരുന്ന പി ജെ ജോസഫിനെയും കൂട്ടരെയും പാര്‍ട്ടിയിലെത്തിച്ചിട്ടും ആവശ്യം വന്നപ്പോള്‍ പാര്‍ട്ടിയെ വിട്ട് അതിലെ ഭൂരിപക്ഷവും പുറത്തുപോയി.

publive-image

അവശേഷിച്ച പി ജെയും മോന്‍സ് ജോസഫും മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ സഹായിച്ചില്ലെന്ന പരാതി കെ എം മാണിക്കുണ്ട്.  പി സി ജോര്‍ജ്ജ് പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്തോളം പ്രശ്നങ്ങള്‍ തീര്‍ക്കാനും ജോര്‍ജ്ജിന് മറുപടി പറയാനുമേ മാണിക്ക് സമയമുണ്ടായിരുന്നുള്ളൂ.

പാര്‍ട്ടിയില്‍ പുനസംഘടന നടത്താന്‍ പോലും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ അനുവദിച്ചില്ലെന്നായിരുന്നു മാണി നേതാക്കളുടെ പരാതി. ഈ സാഹചര്യത്തില്‍ ഇവരെയെല്ലാം വീണ്ടും തിരികെ കൊണ്ടുവരുന്നത് മാണി ഗ്രൂപ്പിലെ നിലവിലുള്ള കെട്ടുറപ്പ് ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളൂവെന്നാണ് മാണി വിഭാഗം നേതാക്കളുടെ നിലപാട്.

publive-image

ഈ പാര്‍ട്ടികളെ കൂടെക്കൂട്ടുന്നതിനേക്കാള്‍ ഭേദം കെ എസ് സിയിലേക്ക് പത്തംഗങ്ങളെ ചേര്‍ത്താല്‍ അതായിരിക്കും പാര്‍ട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് മാണി വിഭാഗത്തിലെ ഒരുന്നതന്‍ പ്രതികരിച്ചത്.

ഇതോടെ ഒരിടക്കാലത്തിന് ശേഷം വീണ്ടും ചര്‍ച്ചയായ കേരളാ കോണ്‍ഗ്രസ് ഐക്യം അങ്ങനെ തന്നെ അടഞ്ഞ അധ്യായമായി മാറുകയാണ്. കേരളാ കോണ്‍ഗ്രസിലെ അണു പാര്‍ട്ടികളായ സ്കറിയാ തോമസ്‌ - പിള്ള വിഭാഗങ്ങള്‍ അടുത്തിടെ ലയന ചര്‍ച്ച നടത്തിയെങ്കിലും അതും പരാജയമായിരുന്നു. ആര് ചെയര്‍മാനാകും എന്നതായിരുന്നു അന്നും തര്‍ക്കം.

kerala congress m
Advertisment