Advertisment

സംയുക്ത കേരളാ കോണ്‍ഗ്രസ് നീക്കത്തിനായി മുന്‍ കോണ്‍ഗ്രസ് / കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് ജെ മാത്യു കെ എം മാണിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ചര്‍ച്ച നടന്നത് മാണിയുടെ പാലായിലെ വസതിയില്‍ !

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  വിട്ടുപോയ നേതാക്കളെയും ചെറു ഗ്രൂപ്പുകളെയും ചേര്‍ത്ത് കേരളാ കോണ്‍ഗ്രസ് വിപുലീകരിക്കാനുള്ള ചില ബിഷപ്പുമാരുടെ താത്പര്യ പ്രകാരം മുന്‍ കോണ്‍ഗ്രസ് / കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് ജെ മാത്യു എക്സ് എംഎല്‍എ കെ എം മാണിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാമീപ്യത്തില്‍ മുമ്പ് രണ്ടുതവണ കാഞ്ഞിരപ്പള്ളിയില്‍ നടന്ന വിപുലമായ ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ജോര്‍ജ്ജ് ജെ മാത്യുവും കെ എം മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

publive-image

വ്യാഴാഴ്ച കെ എം മാണിയുടെ പാലായിലെ വസതിയിലായിരുന്നു 4 മണിക്കൂറിലേറെ നീണ്ട ചര്‍ച്ച. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ സഹായിയും ജോര്‍ജ്ജ് ജെ മാത്യുവിനൊപ്പം ഉണ്ടായിരുന്നു. അടുത്തകാലത്ത് ഇത് രണ്ടാം തവണയാണ് ജോര്‍ജ്ജ് ജെ മാത്യു പാലായില്‍ കെ എം മാണിയുടെ വസതിയിലെത്തുന്നത്.

publive-image

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളും വൈദികരും കര്‍ഷക സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ നാല്പതോളം പേര്‍ പങ്കെടുത്തിരുന്നു. കെ എം മാണിയും പി ജെ ജോസഫും ജോസ് കെ മാണിയും ഉള്‍പ്പടെ കേരളാ കോണ്‍ഗ്രസിലെ മിക്ക എം എല്‍ എമാരും മുന്‍ എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

publive-image

അതേസമയം, കെ എം മാണിയും പി ജെ ജോസഫിനും സഭയുടെ നീക്കത്തോട് പൂര്‍ണ്ണ താല്പര്യം ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ നീക്കത്തിന് പിന്നില്‍ ഇപ്പോള്‍ മാണി ഗ്രൂപ്പിന് പുറത്തുള്ള ചില കേരളാ കോണ്‍ഗ്രസ് നേതാക്കളുടെയും ഒരു ബിഷപ്പിന്റെയും ഹിഡന്‍ അജണ്ടകളുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.

publive-image

Advertisment