Advertisment

ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തി. 18 മാസത്തെ അധ്യക്ഷ പദവി പൂര്‍ത്തിയാകുന്നത് വിജയകരമായി. എല്ലാം പ്രതീക്ഷകള്‍ പോലെ നടക്കാറില്ല - പദവിയൊഴിഞ്ഞ് എം എം ഹസ്സന്‍ 

New Update

publive-image

Advertisment

തിരുവനന്തപുരം:  18 മാസക്കാലം കെ പി സി സി അധ്യക്ഷന്റെ ചുമതല വിജയകരമായി നിര്‍വഹിച്ച് പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് എം എം ഹസ്സന്‍. ഇന്ദിരാ കുടുംബസംഗമങ്ങള്‍ നടത്തി പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്തി.

publive-image

ജനമോചനയാത്ര സംസ്ഥാന തലത്തില്‍ ഉണര്‍വ്വേകി. ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ നയിക്കാന്‍ കഴിഞ്ഞു. പ്രളയ ബാധിതര്‍ക്കായി കെ പി സി സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയില്‍ 100 വീടുകള്‍ക്കുള്ള ചെക്ക് കെ പി സി സി ഓഫീസിലെത്തി കഴിഞ്ഞതായും ഹസ്സന്‍ പറഞ്ഞു.

publive-image

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ എല്ലാവരെയും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തന പാരമ്പര്യവും മികവും തെളിയിച്ച നേതാവാണെന്നും ഹസ്സന്‍ പറഞ്ഞു.

publive-image

നമ്മുടെ പ്രതീക്ഷകള്‍ പോലെ കാര്യങ്ങള്‍ നടക്കാറില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ ലോകം എന്താകുമായിരുന്നെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഹസ്സന്‍ പറഞ്ഞു.

publive-image

Advertisment