Advertisment

പുതിയ കെപിസിസി പട്ടികയെ അന്ത്യാഭിലാഷ പട്ടികയെന്നു ട്രോളി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൊങ്ങികള്‍ ! പട്ടികയില്‍ ഏറ്റവും ചെറുപ്പം 61 കാരനായ മുരളീധരന്‍. പ്രസിഡന്റിന് 74. സോഷ്യല്‍ മീഡിയയില്‍ നിരാശ പങ്കുവച്ച് പുതിയ തലമുറ !

author-image
കിരണ്‍ജി
New Update

തിരുവനന്തപുരം:  പുതിയ കെ പി സി സി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള്‍ നേതാക്കളുടെ പ്രതികരണം സമ്മിശ്രമാണെങ്കിലും പ്രവര്‍ത്തകരുടെ പ്രതികരണം അത്തരം ഒരാശങ്കയ്ക്ക് പ്രസക്തിയില്ലാത്ത വിധം വ്യക്തമാണ്. പട്ടിക പുറത്ത് വന്നു ആദ്യ 12 മണിക്കൂറില്‍ തന്നെ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അതിനെ എതിര്‍ക്കുന്നു എന്നത് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.

Advertisment

അന്ത്യാഭിലാഷക്കാരുടെ പട്ടികയെന്നാണ് പുതിയ ഭാരവാഹി പട്ടികയെ പാര്‍ട്ടിയില്‍ ഏറെപ്പേരും വിമര്‍ശിക്കുന്നത്. കാലഹരണപ്പെട്ട നേതാക്കള്‍ക്ക് അവരുടെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കുന്ന വിധമാണ് പലര്‍ക്കും പദവികള്‍ നല്‍കിയതെന്ന വിമര്‍ശനമാണ് കൂടുതലും ഉയരുന്നത്.

publive-image

മുല്ലപ്പള്ളി രാമചന്ദ്രനെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ കെ പി സി സി അധ്യക്ഷനായി അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് മടിയില്ലെങ്കിലും അദ്ദേഹം ഡൈനാമിക് അല്ലെന്നാണ് ആക്ഷേപം. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. പ്രവര്‍ത്തകരുമായി ബന്ധമില്ല, സന്ദര്‍ശകരെപ്പോലും അനുവദിക്കില്ല എന്നൊക്കെയാണ് പരാതികള്‍.

എങ്കിലും ഇന്ദിരാഗാന്ധി മുതലുള്ളവരുമായി പ്രവര്‍ത്തന പാരമ്പര്യവും കോണ്‍ഗ്രസ് പാരമ്പര്യവും മലബാര്‍ രാഷ്ട്രീയത്തിലെ പോരാട്ട വീര്യവുമൊക്കെ കണക്കിലെടുത്ത് മുല്ലപ്പള്ളിയെ സഹിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് മടിയില്ലായിരുന്നു.

publive-image

പക്ഷേ കെ സുധാകരനെയും കെ മുരളീധരനെയും മൂലയിലിരുത്തി ബെന്നി ബെഹന്നാന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ മഹാത്മാക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

രാജാവാകാന്‍ കൊതിച്ച സുധാകരനെ കോച്ച് രാജാവാക്കി. കെ മുരളീധരന് ലഭിച്ച പ്രചാരണ വിഭാഗം അധ്യക്ഷനെന്ന പദവി പാര്‍ട്ടിക്കാര്‍ ആദ്യ൦ കേള്‍ക്കുന്നതാണ്. എന്നാലും അതൊരു വലിയ സംഭവം തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് അവര്‍ വിശ്വസിച്ചേക്കാം.

publive-image

പക്ഷേ, ബെന്നി ബെഹന്നാന്റെയും എം ഐ ഷാനവാസിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പദവികളെ അംഗീകരിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കടുത്ത നിരാശയെന്നാണ് എ ഗ്രൂപ്പുകാര്‍ പോലും പുതിയ യു ഡി എഫ് കണ്‍വീനറെപ്പറ്റി പറയുന്നത്.

പാര്‍ട്ടിയില്‍ ഒരു പ്രസക്തിയുമില്ലാത്ത വിധം ഒതുങ്ങിപ്പോയ എം ഐ ഷാനവാസിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയതിന് പൊങ്കാലയുടെ മഹോത്സവമാണ്.

publive-image

പാര്‍ട്ടിയില്‍ ഇനി യുവത്വത്തിന്റെ കാലമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഒപ്പുവച്ച ലിസ്റ്റില്‍ ഏറ്റവും ചെറുപ്പം 61 കാരനായ കെ മുരളീധരനാണ്. ബെന്നി ബഹന്നാനും എം ഐ ഷാനവാസിനും പ്രായം 66. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന് വയസ് 74. കെ സുധാകരന് 70 ഉം കൊടിക്കുന്നില്‍ സുരേഷിന് 62 വയസുമുണ്ട്.

publive-image

പൊതുവായ നിലയില്‍ ചെറുപ്പം എന്നൊക്കെ പറഞ്ഞാല്‍ 40ല്‍ താഴെയാണ്. പക്ഷേ പുതിയ ഭാരവാഹികളുടെ മക്കള്‍ക്ക് പോലും അതില്‍ കൂടുതല്‍ പ്രായമുണ്ട്. ആ പ്രായക്കാര്‍ക്ക് പദവിയുമില്ല. സത്യത്തില്‍ ഈ ലിസ്റ്റ് പുറത്തുവന്നതോടെ നിരാശയിലായിരിക്കുന്നത് പാര്‍ട്ടി പ്രതീക്ഷയോടെ കാണുന്ന ഒരു തലമുറയാണ്. അതാണ്‌ കോണ്‍ഗ്രസിന്റെ ഗതികേടും !

Advertisment