Advertisment

കെ പി സി സി പുനഃസംഘടനയിലും ഏറ്റവും തർക്കമുണ്ടായത് ടി സിദ്ദിഖിന്റെ പേരിനെ ചൊല്ലി ? ഒടുവിൽ രക്ഷകനായത് ഉമ്മൻചാണ്ടി !

New Update

കോഴിക്കോട്:  കോൺഗ്രസിൽ അകത്ത് നിന്നും പുറത്തുനിന്നും ഇത്രയേറെ ആക്രമിക്കപ്പെട്ട മറ്റൊരു യുവ നേതാവ് കാണില്ല.

Advertisment

തെരഞ്ഞെടുപ്പ് വന്നാലും പാർട്ടി പുനഃസംഘടന വന്നാലും സ്വന്തം നേതാക്കൾക്ക് സീറ്റ് നേടിയെടുക്കുന്നതിനേക്കാൾ കോൺഗ്രസിൽ ഒരു വിഭാഗത്തിന് താല്പര്യം ടി സിദ്ദിഖിന് അവസരം ലഭിക്കുന്നത് തടയാനായിരുന്നു.

പക്ഷെ, അത്തരം നീക്കങ്ങളൊക്കെ ടി സിദ്ദിഖിന്റെ വളർച്ച അൽപ്പം തടഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിൽ അദ്ദേഹത്തെ തളർത്തിയിട്ടില്ല. തീയിൽ കുരുത്തതിന്റെ ഗുണം !

publive-image

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ ടി സിദ്ദിഖിനെ ആ പദവിയിൽ നിന്നും നീക്കിയ കാര്യം കെ പി സി സിയോ പ്രമുഖ നേതാക്കളോ പോലും അറിഞ്ഞില്ല. സംഭവിച്ചത് അപൂർവ ഇടപെടലായിരുന്നു.

ഒടുവിൽ സിദ്ദിഖിന് വേണ്ടി ഉമ്മൻചാണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ പുറത്താക്കൽ നടപടി പിൻവലിച്ച് വീണ്ടും അകത്താക്കി. പിന്നെ അധികം വൈകാതെ വീണ്ടും പുറത്താക്കി.

വയനാട് ഉറപ്പുള്ള സീറ്റുള്ളത് ഒരു വിഭാഗം തട്ടിപ്പറിച്ചത് അത് ടി സിദ്ദിഖിന് കിട്ടാതിരിക്കാനായിരുന്നു. ഒടുവിൽ കാസർകോട് സീറ്റ് നൽകി. അവിടെ തോറ്റെങ്കിലും സി പി എം കോട്ടകളെ വിറപ്പിച്ചായിരുന്നു മടക്കം.

കോഴിക്കോട് ഡി സി സി സിദ്ദിഖിന് നൽകാനും ഉമ്മൻചാണ്ടി വിയർപ്പൊഴുക്കി. പിന്നെ കഴിഞ്ഞ തവണ വയനാട് അദ്ദേഹം ടി സിദ്ദിഖിന് വേണ്ടി പൊരുതി നേടിയെങ്കിലും ഒടുവിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ആ സീറ്റൊഴിഞ്ഞുകൊടുത്തു.

ഒടുവിൽ കെ പി സി സിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ടി സിദ്ദിഖിന്റെ പേര് വേണമെന്ന കാര്യത്തിൽ ഉമ്മൻചാണ്ടി വിട്ടുവീഴ്ചക്കുണ്ടായിരുന്നില്ല. വർക്കിംഗ് പ്രെസിഡന്റ് സ്ഥാനത്തേക്ക് ഒരാളെക്കൂടി നിയമിച്ചാൽ അത് സിദ്ദിഖ് വേണമെന്ന് അദ്ദേഹം വാശിപിടിച്ചു.

ഒടുവിൽ വൈസ് പ്രെസിഡന്റാക്കി. തനിക്ക് വേണ്ടി സീറ്റൊഴിഞ്ഞു തന്ന സിദ്ദിഖിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടും നിർണ്ണായകമായി.

Advertisment