Advertisment

കുട്ടനാട് സീറ്റ് ലക്‌ഷ്യം വച്ച് വിവിധ കേരളാ കോൺഗ്രസ് നേതാക്കൾ ജോസഫ് ഗ്രൂപ്പിലേക്ക് ! 'ചെറു'കേരളാ കോൺഗ്രസുകളിൽ വീണ്ടും പിളർപ്പിന് സാധ്യത !!

New Update

കൊച്ചി: കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന്റെ അവകാശവാദത്തിനിടെ സീറ്റ് ലക്‌ഷ്യം വച്ച് ലയന ചർച്ചകൾ സജീവമാക്കി കേരളാ കോൺഗ്രസ് ജേക്കബ്ബ്, ഫ്രാൻസിസ് ജോർജ്ജ് വിഭാഗങ്ങൾ.

Advertisment

സീറ്റ് അനുവദിച്ചാൽ നിലവിൽ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ഭാഗമായ ഡോ. കെ സി ജോസഫ് ജോസഫ് ഗ്രൂപ്പുമായി സഹകരിക്കാൻ തയാറാണെന്ന് പ്രചരണം ഉണ്ടായിരുന്നു.

publive-image

ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് ഈ നീക്കത്തോട് അനുകൂല നിലപാടിലാണെന്നും അദ്ദേഹം ജോസഫിനൊപ്പം ചേരാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഈ നീക്കത്തെ എതിർക്കുന്ന ശക്തമായ നിലപാടാണ് ആന്റണി രാജുവിനും കൂട്ടർക്കുമുള്ളത്. അത്തരം ചർച്ചകളും വാർത്തകളും അന്തരീക്ഷത്തിൽ സജീവമാകുന്നതിനിടെയാണ് മറ്റൊരു സീറ്റുമോഹിയായ കേരളാ കോൺഗ്രസ് നേതാവിന്റെ ലയന ചർച്ചകളെ ചൊല്ലി ആ പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്.

ജേക്കബ്ബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂരാണ് ഇപ്പോൾ കുട്ടനാട് മോഹവുമായി ലയന നീക്കത്തിനൊരുങ്ങുന്നത്. ജോസഫ് ഗ്രൂപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർഥികളില്ലെന്നതാണ് ജോണി നെല്ലൂരിന്റെയും ഡോ. കെ സി ജോസഫിന്റെയുമൊക്കെ അവകാശ വാദങ്ങൾക്ക് കാരണം.

കഴിഞ്ഞ തവണ ഇവിടെ തോറ്റ ജേക്കബ്ബ് എബ്രാഹത്തെ സ്ഥാനാർഥിയായി അംഗീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ട്.

എന്നാൽ ജോണി നെല്ലൂരിന് തടസം സ്വന്തം പാർട്ടിയിൽ നിന്നാണ്. അനൂപ് ജേക്കബ്ബ് ലയന നീക്കത്തെ ശക്തമായി എതിർക്കുകയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ആകെ രണ്ടു പേർ മാത്രമാണ് ജോസഫ് ഗ്രൂപ്പിൽ ലയിക്കണമെന്നു പറഞ്ഞതെന്നാണ് അനൂപ് പറഞ്ഞത്.

എന്നാൽ കമ്മറ്റിയിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ലയനത്തിനനുകൂലമാണെന്നാണ് ജോണി നെല്ലൂർ പറയുന്നത്. ഇതോടെ സ്ഥാനാർഥി ആകണമെങ്കിൽ ജോണി നെല്ലൂർ ഒറ്റയ്ക്ക് ജോസഫ് ഗ്രൂപ്പിലേക്ക് പോകണമെന്നതാണ് സ്ഥിതി.

അനൂപും ജോണി നെല്ലൂരും കഴിഞ്ഞാൽ പിന്നെ ആ പാർട്ടിയിൽ പേരെടുത്ത് പറയാനുള്ള നേതാവ് ടി എം ജേക്കബ്ബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ്ബ് ആണ്. അവരുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമല്ല.

അതിനിടെ, ഇത്തവണ കുട്ടനാട് ലഭിച്ചില്ലെങ്കിലും അടുത്ത തവണ കോതമംഗലം ജോണി നെല്ലൂരിന് അനുവദിക്കാമെന്നതാണ് പി ജെ ജോസഫിന്റെ നിലപാട്. കോതമംഗലത്ത് ടി യു കുരുവിള എക്സ് എം എൽ എ ഇനി മത്സരത്തിനില്ല.

എറണാകുളം ജില്ലാ പ്രസിഡന്റും സാമ്പത്തിക ഇടപാട് സ്ഥാപന നാടത്തിപ്പുകാരനുമായ ഷിബു തെക്കുംപുറത്തിന് ഈ സീറ്റിൽ താല്പര്യം ഉണ്ട്. എന്നാൽ നിർണ്ണായക അസംബ്ലി തെരഞ്ഞെടുപ്പിൽ കളങ്കിതരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഘടകകക്ഷികൾക്കും വിലക്കുണ്ടാകും എന്നുറപ്പാണ്.

ഇതോടെ കുട്ടനാട് സീറ്റ് ലക്‌ഷ്യം വച്ച് വിവിധ കേരളാ കോൺഗ്രസ് ഘടകങ്ങളിൽ വീണ്ടും പിളർപ്പിന് സാധ്യത ഒരുങ്ങുകയാണ്. സീറ്റ് മോഹികളും കൂട്ടരും ജോസഫിനൊപ്പം ചേരുമ്പോൾ ജേക്കബ്ബ് ഗ്രൂപ്പിലും ജനാധിപത്യ കേരളാ കോൺഗ്രസിലും പ്രബലമായ മറുചേരി നിലവിലെ സ്ഥിതിയിൽ തുടരാനാണ് സാധ്യത.

kuttanadu
Advertisment