Advertisment

ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഹൈക്കമാന്റുമായി ധാരണയിലെത്തി ! രാഹുല്‍ഗാന്ധി ഇനി ഉമ്മന്‍ചാണ്ടിയെ മത്സരിക്കാന്‍ നിര്‍ബന്ധിക്കില്ല ?

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം:  എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുറപ്പായി.  ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റുമായി അദ്ദേഹം ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.  ഇതുപ്രകാരം ഉമ്മന്‍ചാണ്ടിയെ ലോക്സഭയില്‍ സ്ഥാനാര്‍ഥിയായി ഹൈക്കമാന്റ് നിര്‍ദ്ദേശിക്കില്ല.

publive-image

2020 ല്‍ അദ്ദേഹം ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ കോണ്‍ഗ്രസ് എം എല്‍ എ ആയി മാറുകയാണ്‌.  നിലവില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനും സമീപ ഭാവിയില്‍ ഇത്തരമൊരു അവസരം നിലവിലില്ല.

publive-image

ഉമ്മന്‍ചാണ്ടിയുടെ ഈ നേട്ടം രാജ്യവ്യാപകമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഹൈക്കമാന്റും കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ റിക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് അവസരം നല്‍കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.

publive-image

നേരത്തെ കേരളത്തില്‍ നിന്ന് തന്നെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി ഇതേ നേട്ടം കയ്യടക്കിയിരുന്നു. 97 ലായിരുന്നു മാണി പാലായില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്. 1965 ലെ തെരഞ്ഞെടുപ്പ് മുതല്‍ മാണി പാലായില്‍ വിജയിച്ചിരുന്നു.

publive-image

ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തന്നെ മറ്റൊരു കോണ്‍ഗ്രസ് നേതാവിന് ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിനുള്ളത്. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും കേരളത്തില്‍ നിന്നും തല്‍ക്കാലം പ്രവര്‍ത്തന മണ്ഡലം മാറ്റാന്‍ ഉമ്മന്‍ചാണ്ടിക്കും താല്പര്യക്കുറവുണ്ട്.

 

Advertisment