Advertisment

പി രാജീവ് എറണാകുളത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായേക്കും. യുഡിഎഫില്‍ മോഡി ഭക്തനായ കെ വി തോമസിനെതിരെ പടയൊരുക്കം ! സൗമിനി ജയ്‌നെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം !

New Update

publive-image

Advertisment

കൊച്ചി:  സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി പി രാജീവിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിപ്പിച്ചേക്കും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ രാജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റാന്‍ സി പി എം തീരുമാനിക്കുകയായിരുന്നു.

publive-image

ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന രാജീവിനെതിരെ പാര്‍ട്ടിയിലെ താത്പര കക്ഷികള്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. അവര്‍ക്ക് രാജീവിനെ സെക്രട്ടറിയേറ്റിലെടുത്തും എറണാകുളത്ത് മത്സരിപ്പിച്ചു൦ മറുപടി നല്‍കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം.

publive-image

അതേസമയം, കോണ്‍ഗ്രസിലും എറണാകുളം സീറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി വിവാദത്തിലായ പ്രൊഫ. കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിലാകെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിന്.

publive-image

മോഡിയെ എതിര്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ മോഡിയെ പുകഴ്ത്തിയ ആള്‍ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുമുള്ളത്.

publive-image

ഈ സാഹചര്യത്തില്‍ മേയര്‍ സൗമിനി ജെയ്നിനെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മേയര്‍ എന്ന നിലയില്‍ മികച്ച പ്രതിശ്ചായയും ഊര്‍ജ്ജസ്വലയായ വനിതാ നേതാവെന്നതും സൗമിനിയ്ക്ക് തുണയാകും. രാജീവിനെപ്പോലെ ശക്തനായ നേതാവ് ഇടത് മുന്നണിയില്‍ നിന്നും മത്സരത്തിനിറങ്ങുമ്പോള്‍ സൗമിനിയെപ്പോലുള്ള ശക്തരായ എതിരാളികള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

 

soumini jain loksabha election kv thomas p rajeev
Advertisment