Advertisment

പി സി വിഷ്ണുനാഥ്‌ ലോക്സഭയിലേക്ക് മത്സരിക്കും !

New Update

ആലപ്പുഴ:  ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എയും എ ഐ സി സി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടുന്നതായി സൂചന. ആറ്റിങ്ങലില്‍ എ സമ്പത്തിനെ നേരിടാന്‍ വിഷ്ണുനാഥിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിലവില്‍ കര്‍ണ്ണാടകയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയാണ് വിഷ്ണുനാഥ്‌.

Advertisment

publive-image

ആറ്റിങ്ങലില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ വിഷ്ണുനാഥിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കാനും ആലോചനയുണ്ട്. 2006 മുതല്‍ ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്ന വിഷ്ണുനാഥ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കെ കെ രാമചന്ദ്രന്‍നായരോട് പരാജയപ്പെടുന്നത്.

പാര്‍ട്ടിയിലെ തമ്മിലടിയായിരുന്നു പരാജയ കാരണമെന്ന് പറയുന്നു. കെ എസ് യു, 10 വര്‍ഷം എം എല്‍ എ ആയിരുന്നു. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

loksabha election
Advertisment