Advertisment

കെ സുരേന്ദ്രന്‍റെ തീരുമാനം മഞ്ചേശ്വരത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം. ഉപതെരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും ബിജെപി വിലയിരുത്തല്‍. സുരേന്ദ്രന്‍ കേസുമായി മുന്നോട്ടുപോകും. മഞ്ചേശ്വരത്ത് നാഥനില്ലാതാകും

New Update

കാസര്‍കോഡ്:  മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടുപോകാനുള്ള കെ സുരേന്ദ്രന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍.

Advertisment

നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കാന്‍ തക്ക സാഹചര്യമില്ലെന്ന ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെന്നാണ് വിലയിരുത്തല്‍. ഇതോടെ അനിശ്ചിത കാലത്തേക്ക് മഞ്ചേശ്വരം മണ്ഡലത്തിന് നിയമസഭാ സാമാജികനില്ലെന്ന സ്ഥിതിയാണുണ്ടാകുന്നത്.

publive-image

കേസുമായി മുന്നോട്ട് പോകാനുള്ള സുരേന്ദ്രന്‍റെ തീരുമാനത്തിന് മുമ്പിലും നിയമ പ്രശ്നങ്ങളുണ്ട്. കോടതിയില്‍ സുരേന്ദ്രന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് എതിര്‍വാദം ഉന്നയിക്കാനും ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാനും എതിര്‍ കക്ഷിയില്ലെന്നതാണ് പ്രധാന നിയമ പ്രശ്നം.

publive-image

കേസ് പരിഗണിക്കുമ്പോള്‍ കോടതിയ്ക്ക് ഈ സാഹചര്യം കൂടി ഉള്‍ക്കൊള്ളേണ്ടി വരും. അങ്ങനെ വന്നാല്‍ സുരേന്ദ്രന് അനുകൂലമായി വിധിയുണ്ടാകാനുള്ള സാധ്യത വിരളവുമാണ്. അത് മനസിലാക്കിയിട്ടും സുരേന്ദ്രന്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് തന്നെയാണ്.

publive-image

2016 ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജ്യത്ത് മോഡി തരംഗം ബി ജെ പിക്ക് അനുകൂലമായിരുന്നു.  മോഡി സര്‍ക്കാര്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്.

publive-image

സംസ്ഥാനത്ത് യു ഡി എഫ് വിരുദ്ധ തരംഗവും നിലനിന്നിരുന്നു.  ഈ സാഹചര്യങ്ങളൊക്കെ ബി ജെ പി സ്ഥാനാര്‍ഥിയായ സുരേന്ദ്രന് അനുകൂലമായി.  എന്നിട്ടും 89 വോട്ടിനായിരുന്നു സുരേന്ദ്രന്‍റെ പരാജയം. ആ സാഹചര്യത്തിലും വിജയിക്കാനാകാത്തിടത്ത് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കാനാകില്ലെന്നാണ് ബി ജെ പി വിലയിരുത്തിയത്.

publive-image

മാത്രമല്ല, അബ്ദുള്‍ റസാഖ് എം എല്‍ എയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗവും യു ഡി എഫിനെ ശക്തിപ്പെടുത്തും.  സര്‍ക്കാര്‍ ഭാഗം ദുര്‍ബലവുമാണ്.  അതിനാല്‍ നേട്ടം യു ഡി എഫിനായിരിക്കുമെന്ന വിലയിരുത്തലാണ് ബി ജെ പിയ്ക്കുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി പിന്നോട്ട് പോയാല്‍ അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ക്ഷീണമാകും എന്ന ഭയം ബി ജെ പിയ്ക്കുണ്ട്.

Advertisment