Advertisment

മെഡിക്കല്‍ പ്രവേശന ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തലമുറ യുദ്ധം തുടങ്ങി ? മേല്‍ത്തട്ടിലെ അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം തിരുത്താനുറച്ച് പാര്‍ട്ടിയിലെ യുവ മുന്നേറ്റം. പ്രചോദനവുമായി രാഹുലും ! ബാലറാമും ഡീനും തുടക്കമിട്ടിരിക്കുന്നത് കോണ്‍ഗ്രസില്‍ പുതിയൊരങ്കത്തിന് !

New Update

തിരുവനന്തപുരം:   മെഡിക്കല്‍ പ്രവേശന ബില്ലിനെ ചൊല്ലി കോണ്‍ഗ്രസില്‍ തലമുറ യുദ്ധം.

Advertisment

രണ്ടു പ്രബല മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി നിയമസഭ ഐക്യകണ്ടേന പാസാക്കിയ മെഡിക്കല്‍ പ്രവേശന ബില്ലിനെതിരെ കോണ്‍ഗ്രസിലെ യുവ എം എല്‍ എ നിയമസഭയില്‍ തന്നെ തുടക്കം കുറിച്ച വിയോജിപ്പ്‌ സഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഏറ്റെടുത്തതോടെ പാര്‍ട്ടിയിലെ 2 തലമുറകള്‍ ഇക്കാര്യത്തില്‍ ഭിന്നധ്രുവങ്ങളിലായി.

publive-image

ഇതിനിടെ സുപ്രീംകോടതി ബില്ലിനെതിരെ ഉത്തരവിറക്കിയതോടെ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ നീക്കം സ്വന്തം പക്ഷത്ത് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ പേരില്‍ പഴികേട്ട നിലവിലെ പ്രതിപക്ഷ നേതൃത്വത്തിനെതിരെയാണ് കോണ്‍ഗ്രസിലെ യുവ തലമുറയുടെ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും ഇന്നോളം സ്വീകരിച്ച നിലപാടുകള്‍ക്കെതിരാണ് പ്രതിപക്ഷം ഇന്നലെ സഭയില്‍ സ്വീകരിച്ച നിലപാടെന്നാണ്‌ ഡീന്‍ പ്രതികരിച്ചത്.

publive-image

ചെന്നിത്തലയുടെ വാദം തള്ളി യുവനിര

വിവാദത്തില്‍ ക്ഷീണം സംഭവിച്ച പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണ് ബില്ലിനെ പിന്തുണച്ചതെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

എന്നാല്‍ ഇതംഗീകരിക്കാന്‍ വി ടി ബലറാമും ഡീന്‍ കുര്യാക്കോസും ഒരുക്കമല്ല. മാത്രമല്ല, പ്രതിപക്ഷത്തിന്റെ തെറ്റായ നിലപാട് കെ പി സി സി യോഗത്തില്‍ ചോദ്യം ചെയ്യാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം. സ്വാഭാവികമായും പാര്‍ട്ടിയിലെ ഇളം തലമുറ ഈ നീക്കത്തിനൊപ്പമാകും.

പാര്‍ട്ടിയില്‍ ഭാവിയുള്ളത് ഇനി യുവ നേതൃത്വത്തിനെന്ന തിരിച്ചറിവില്‍ ഇക്കാര്യത്തില്‍ പ്രത്യേക നേട്ടമൊന്നുമില്ലാത്ത നേതാക്കളൊക്കെ യുവനിരയ്ക്കൊപ്പമാകും. വി എം സുധീരനാണ് ഈ നിരയില്‍ ആദ്യം യുവ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

publive-image

പ്രതിഷേധം ഉമ്മന്‍ചാണ്ടിയിലേക്ക് വഴി തിരിയ്ക്കാന്‍ കത്ത് ആയുധമാക്കി 

ഇതിനിടെ ബില്ലിനെ പിന്തുണച്ചതിന്റെ പേരില്‍ രമേശ്‌ ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കെഴുതിയ കത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പുറത്തുവിട്ടത്.

ഇതോടെ സഭയില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടു മെഡിക്കല്‍ കോളേജിലും പ്രവേശനം കാത്ത് കഴിയുന്ന കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നല്ലാതെ ഇത്തരത്തിലൊരു ബില്ലിനെ പിന്തുണയ്ക്കണമെന്ന നിലപാട് ഉമ്മന്‍ചാണ്ടിക്കില്ലായിരുന്നുവെന്നാണ് എ' ഗ്രൂപ്പ് വൃത്തങ്ങളുടെ വിശദീകരണം.

publive-image

തിരുത്താനുറച്ച് യുവത്വം 

എന്തായാലും പതിവിന് വിപരീതമായ പാര്‍ട്ടിയിലെ ഭൂരിപക്ഷ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ നിലവില്‍ ദുര്‍ബലമായ യുവ തലമുറ തയാറായിരിക്കുന്നു എന്നതാണ് കോണ്‍ഗ്രസിലെ ശ്രദ്ധേയമായ മാറ്റം. അതിനു പ്രചോദനം രാഹുല്‍ തന്നെയാണ്.

അതിനാല്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഈ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഇല്ലായ്മ ചെയ്യാം എന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റി. യുവത്വം ഇനിയും തിരുത്തും. ഇതോടെ മുതിര്‍ന്നവര്‍ക്കിടയിലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് അറുതി വരികയാണ്.

ramesh chennithala deen kuriakose vt balaram
Advertisment