Advertisment

അന്ത്യാഭിലാഷ കമ്മിറ്റി പ്രഖ്യാപിച്ചവര്‍ എം എം ഹസ്സന്റെ ഈ 'അന്ത്യാഭിലാഷം' കൂടി സാധിച്ചുകൊടുക്കുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം:  പുതിയ കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിച്ചതോടെ സെപ്റ്റംബര്‍ 27 ന് ഇന്ദിരാ ഭവനില്‍ സംഘടിപ്പിക്കാന്‍ നിയമിച്ചിരുന്ന ഒരു പരിപാടിയുടെ നോട്ടീസ് തിരുത്തേണ്ട അവസ്ഥയിലാണ് സംഘാടകര്‍. കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ രചിച്ച 'സത്യമേവ ജയതേ' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ചടങ്ങ്.

publive-image

രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ലേഖന സമാഹാരമാണ് സത്യമേവ ജയതേ. ഉമ്മന്‍ചാണ്ടിയാണ് പ്രകാശനം നിര്‍വഹിക്കുക. രമേശ്‌ ചെന്നിത്തലയും ശശി തരൂരും പങ്കെടുക്കുന്നുണ്ട്.

publive-image

പക്ഷേ, 27 ന് പരിപാടി നടക്കുമ്പോള്‍ എം എം ഹസ്സന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയില്ല. 19 ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനാല്‍ ചുമതലയേറ്റെടുക്കാന്‍ അദ്ദേഹം 27 വരെ കാത്തിരിക്കുമെന്ന് ചിന്തിക്കാനും കഴിയില്ല. അതുണ്ടാകില്ല. കാരണം ആ 7 ദിവസം മതി കിട്ടിയത് തെറിക്കാന്‍ !

publive-image

അപ്പോള്‍ പിന്നെ മാര്‍ഗ്ഗം ഈ നോട്ടീസ് തിരുത്തുകയാണ്. ഒന്നുകില്‍ 'മുന്‍' എന്ന് കെ പി സി സി അധ്യക്ഷന് മുമ്പ് എഴുതി ചേര്‍ക്കണം. അല്ലെങ്കില്‍ നോട്ടീസ് വീണ്ടും അച്ചടിക്കണം.

publive-image

എന്നാല്‍ 18 മാസം കെ പി സി സി അധ്യക്ഷനായിരുന്ന എം എം ഹസ്സന്റെ ഒരാഗ്രഹമാണ് ഈ പുസ്തകം. പടിയിറങ്ങും മുമ്പ് തിരക്കിട്ട് പ്രകാശനം ചെയ്യാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. പക്ഷേ, 'മുന്‍' ആയി ഇനിയത് പുറത്തിറക്കണമല്ലോ എന്ന വിഷമം മാത്രമാണ് ഹസ്സന് ബാക്കി !

 

Advertisment