Advertisment

തെരഞ്ഞെടുപ്പടുത്തപ്പോള്‍ കോണ്‍ഗ്രസിലെ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ കളി തുടങ്ങി ! നേതാക്കളെ വിമര്‍ശിച്ച് മാധ്യമ ശ്രദ്ധ നേടി തങ്ങളും സജീവ രാഷ്ട്രീയത്തിലുണ്ടെന്നറിയിക്കാന്‍ നെട്ടോട്ടമായി !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പ് ആഗതമായതോടെ കേരളത്തിലെ കോണ്‍ഗ്രസിലും പഴയ പല്ലുകൊഴിഞ്ഞ സിംഹങ്ങളൊക്കെ അണിയറയില്‍ സജീവമാകുന്നു. ഗ്രൂപ്പുകളെ തഴുകിയും ഹൈക്കമാന്റിനെ പുണര്‍ന്നു൦ നേതാക്കളെ വിമര്‍ശിച്ച് മാധ്യമ ശ്രദ്ധ നേടിയുമൊക്കെ കളരിയില്‍ സജീവമാകാനുള്ള പുറപ്പാടിലാണ് ചില മുന്‍ നേതാക്കള്‍.

Advertisment

publive-image

7 വര്‍ഷത്തോളം ഗവര്‍ണറായും അതിനു മുമ്പ് 2 പതിറ്റാണ്ടുകാലത്തോളം യു ഡി എഫ് കണ്‍വീനറുമായിരുന്ന കെ ശങ്കരനാരായണന്‍ 2014 ല്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കെതിരെ നിശിത വിമര്‍ശനങ്ങളുമായാണ് അദ്ദേഹം രംഗത്ത് വന്നത്.

publive-image

ലീഡറോളം എത്തില്ല ചെന്നിത്തലയെന്ന ശങ്കരനാരായണന്റെ വിമര്‍ശനം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി. ഇനി വേണമെങ്കില്‍ പാലക്കാട്ടോ കോഴിക്കോട്ടോ സീറ്റിന് വേണ്ടി ഇടിയ്ക്കാനാകും.

പക്ഷേ, നേതാക്കളെ വിമര്‍ശിച്ച് ചിലര്‍ ശ്രദ്ധേയരാകുമ്പോള്‍ ഭരണപക്ഷത്തെ വനിതാ മതില്‍ പോലുള്ള വര്‍ഗീയ പ്രചരണങ്ങള്‍ക്കും ഭരണപക്ഷത്തെ വനിതാ മതില്‍ പോലുള്ള വര്‍ഗീയ പ്രചരണങ്ങള്‍ക്കും ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്കുമെതിരെ ഒന്നിച്ചു നിന്ന് പൊരുതേണ്ട പ്രതിപക്ഷം ദുര്‍ബലമാകുകയാണെന്നാണ് ആരോപണം.

publive-image

പ്രതിപക്ഷം ശക്തമാണെന്ന് ഭരണപക്ഷം പോലും പറയുമ്പോഴാണ് പ്രതിപക്ഷത്തെ ഒന്നാമനെ തന്നെ ആക്രമിച്ച് കാലം കഴിഞ്ഞ ചില കാരണവന്മാര്‍ രംഗത്ത് വന്നിരിക്കുന്നതെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്നും ഉയരുന്നത്.

ബ്രൂവറി അഴിമതിയില്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കുകയും പ്രളയ ദുരന്തത്തില്‍ ക്രിയാത്മക ചുമതല നിര്‍വഹിക്കുകയും ഒടുവില്‍ പാളിച്ചകള്‍ തുറന്നു കാട്ടുകയും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തത് ഒരു പരിധി വരെ രമേശ് ചെന്നിത്തല ഒറ്റയ്ക്ക് നിന്ന് പൊരുതിക്കൊണ്ടായിരുന്നു.

publive-image

സമീപ കാലത്ത് വിഷയങ്ങള്‍ ഇത്ര ആഴത്തില്‍ പഠിച്ച് നിയമസഭയിലും പുറത്തും അവതരിപ്പിക്കുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് ഉണ്ടായിട്ടില്ലെന്നാണ് ചെന്നിത്തലയെക്കുറിച്ചുള്ള വിലയിരുത്തല്‍. ചെന്നിത്തലയുടെ പ്രഹരശേഷി സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തെ വരെ കേസില്‍ പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം.

കോണ്‍ഗ്രസിലും യു ഡി എഫിലും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മതി കൂടി വരുമ്പോഴാണ് കോണ്‍ഗ്രസില്‍ പെട്ടെന്ന് ഉറക്കം ഉണര്‍ന്ന നേതാക്കളില്‍ ചിലര്‍ പിച്ചുംപേയും വിളമ്പി രംഗത്ത് വരുന്നത്. ചെന്നിത്തലയെ വിമര്‍ശിച്ച് എ ഗ്രൂപ്പിനെ പ്രീതിപ്പെടുത്താനാണ് ശങ്കരനാരായണന്റെ ശ്രമം.

publive-image

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വാര്‍ത്ഥ ലാഭാത്തിന് വേണ്ടി നേതാക്കള്‍ നടത്തുന്ന ഇത്തരം നീക്കങ്ങളാണ് കോണ്‍ഗ്രസിനെ എല്ലാക്കാലത്തും ദുര്‍ബലമാക്കിയിട്ടുള്ളതും. ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന ആവശ്യം നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് മുമ്പില്‍ ഉന്നയിച്ചുകഴിഞ്ഞു.

Advertisment