Advertisment

സിപിഎമ്മിനോടുള്ള മൃദുസമീപനം എന്‍ എസ് എസ് ഉപേക്ഷിക്കുന്നു. സഹായിച്ച യുഡിഎഫിനെ തള്ളി ഇടതുപക്ഷത്തെ തലോടിയപ്പോള്‍ സര്‍ക്കാര്‍ നിരീശ്വര വാദം വളര്‍ത്തുകയാണെന്ന് എന്‍ എസ് എസ്. സുകുമാരന്‍ നായര്‍ പിണറായിയെ കടന്നാക്രമിച്ചത് ചാനലുകളെ ഒഴിവാക്കി അടച്ചിട്ട ഹാളിലെ പ്രസംഗത്തില്‍ !

New Update

കോട്ടയം:  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തുടരുന്ന സി പി എമ്മിനോടുള്ള മൃദുസമീപനം എന്‍ എസ് എസ് ഉപേക്ഷിക്കുന്നു.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വരെ ഇടതുപക്ഷവുമായി തുടര്‍ന്നുപോന്ന മൃദുസമീപനം ഇനി ഉണ്ടാകില്ലെന്ന വ്യക്തമായ സൂചന നല്‍കിയാണ്‌ ഇന്നലെ പെരുന്നയില്‍ വിജയദശമി നായര്‍ മഹാ സമ്മേളനം ഉത്ഘാടനം ചെയ്ത് അടച്ചിട്ട ഹാളില്‍ സുകുമാരന്‍ നായര്‍ പിണറായി വിജയനും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചത്.

Advertisment

publive-image

എന്‍ എസ് എസിന്റെ സമദൂര കാലഘട്ടത്തില്‍ ഒരിക്കല്‍പ്പോലു൦ ഇടത് നേതാക്കളെ വിമര്‍ശിച്ചിട്ടില്ലാത്ത വിധം കടുത്ത ഭാഷയിലും ശൈലിയിലുമാണ് സുകുമാരന്‍ നായര്‍ പിണറായി വിജയനെ വ്യക്തിപരമായിപോലും കടന്നാക്രമിച്ചത്.

publive-image

പരിപാവനമായ ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമക്കളുമായി പിണറായി വിജയന്‍ വിദേശ പര്യടനം നടത്തുകയാണെന്നാണ് സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചത്. മുമ്പ് പിണറായിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കാത്ത എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായ വിമര്‍ശനം എല്ലാ അനുനയ സാധ്യതകളും തള്ളിക്കൊണ്ടുള്ളതാണെന്നതാണ് ശ്രദ്ധേയം.

publive-image

കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനെതിരെ വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും ഒരു വിലയുമില്ലെന്നതാണ് കേരളത്തിലെ പുതിയ സ്ഥിതിവിശേഷം.

publive-image

എന്‍ എസ് എസിന് ലാഭേച്ഛയില്ല. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ് വിശ്വാസികളെ വഞ്ചിച്ച് 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുത്തുകൊണ്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളിയെ പരോക്ഷമായി സൂചിപ്പിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞു.

നേരത്തെ സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയ എന്‍ എസ് എസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു.  മുതിര്‍ന്ന സി പി എം നേതാക്കള്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. അതിനുള്ള മറുപടി കൂടിയാണ് ഇന്നലെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നല്‍കിയത്.

publive-image

സി പി എം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സഹകരണമായിരുന്നു എന്‍ എസ് എസുമായി ഉണ്ടായിരുന്നത്.  സമദൂരത്തില്‍ തുടര്‍ന്നുകൊണ്ട് തന്നെ യു ഡി എഫിന്റെ സീറ്റ് നിര്‍ണ്ണയത്തില്‍ പോലും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ ശേഷവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് ഇടതുപക്ഷട്ടെഹ് സഹായിച്ചിരുന്നു. ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെപ്പോലുള്ള ശക്തരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടിപതറിയത് ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.

മിക്ക മണ്ഡലങ്ങളിലും ഈ സഖ്യം തുടര്‍ന്നിരുന്നു. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിലും ഈ സഖ്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇത് തുടരുന്നതിനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടുള്ളതാണ് ഇപ്പോള്‍ എന്‍ എസ് എസിന്റെ സമീപനം.

Advertisment