Advertisment

സോണിയാഗാന്ധിയുടെ തിണ്ണ നിരങ്ങിയ പി സി ജോര്‍ജ്ജിനെ ഇനി ഒപ്പം കൂട്ടരുതെന്ന് ശ്രീധരന്‍ പിള്ളയോട് ബിജെപി നേതാക്കള്‍. വളഞ്ഞ വഴിയില്‍ സോണിയാഗാന്ധിയെ കാണാന്‍ ശ്രമിച്ചതില്‍ കെപിസിസിക്കും അമര്‍ഷം. പാളിപ്പോയ ഡല്‍ഹി ദൗത്യവുമായി ജോര്‍ജ്ജ് ഇന്ന് മടങ്ങും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  നിയമസഭയില്‍ ഉള്‍പ്പടെ പാര്‍ട്ടിയുമായും എന്‍ ഡി എയുമായും സഹകരിക്കാന്‍ ധാരണ ഉറപ്പിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ ശേഷം ഒളിച്ചു പാത്ത് യു ഡി എഫ് പ്രവേശനത്തിനായി സോണിയാ ഗാന്ധിയെ കാണാന്‍ പോയ പി സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനൊരുങ്ങി ബി ജെ പി.

Advertisment

publive-image

രാഷ്ട്രീയ സംശുദ്ധിയില്ലാത്ത ജോര്‍ജ്ജിനെ വേണ്ടെന്ന നിലപാടാണ് ബി ജെ പി നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും. ഇതോടെ പി സി ജോര്‍ജ്ജ് വിഭാഗവുമായുള്ള സഹകരണ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാനും ബി ജെ പി തീരുമാനിച്ചു.

സീറ്റ് വീതം വയ്പ്പ് ഉള്‍പ്പെടെ എല്ലാ കാര്യത്തിലും ധാരണ ആയ ശേഷം 10 ദിവസം തികയും മുമ്പ് ജോര്‍ജ്ജ് അക്കരപ്പച്ച തേടിപ്പോയത് രാഷ്ട്രീയ അന്തസിന് ചേരാത്ത പ്രവര്‍ത്തിയാണെന്നാണ് ബി ജെ പി നേതാക്കളുടെ നിലപാട്. അത്തരത്തിലൊരു നേതാവിനെ ഇനിയും ഒപ്പം കൂട്ടുന്നത് മുന്നണിയുടെ അന്തസിനെ തന്നെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

publive-image

സോണിയാ ഗാന്ധിയുടെ തിണ്ണ നിരങ്ങി വരുന്ന പി സിയെ ഇനി കൂടെക്കൂട്ടരുതെന്ന് പ്രമുഖ ബി ജെ പി നേതാക്കള്‍ തന്നെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി മുരളീധരന്‍, പി കെ കൃഷ്ണദാസ് പക്ഷങ്ങള്‍ നേരത്തെ തന്നെ ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനത്തെ എതിര്‍ത്തവരാണ്.

അതീവ രഹസ്യമായി നടത്തിയ സോണിയാ ഗാന്ധിയുടെ വീട്ടിലെ സന്ദര്‍ശനത്തോടെ പി സി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശന സാധ്യതകള്‍ വീണ്ടും അടയുകയാണ്.  ബി ജെ പിയോടൊപ്പം ചേര്‍ന്ന ജോര്‍ജ്ജിനെ ഇനി ഒപ്പം കൂട്ടാന്‍ കേരളത്തിലെ യു ഡി എഫ് ഒരുക്കമല്ല.

publive-image

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ജലന്തര്‍ രൂപതയുടെ സ്വാധീനം വഴി സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയ ജോര്‍ജ്ജിന്റെ നിലപാടിനെ കോണ്‍ഗ്രസ് നേതാക്കളും അംഗീകരിക്കുന്നില്ല. യു ഡി എഫില്‍ ചേരാന്‍ ശ്രമം നടത്തിയ സാഹചര്യത്തില്‍ ബി ജെ പിയും ജോര്‍ജ്ജിനെ കയ്യൊഴിയുകയാണ്. ഇടതുപക്ഷം പണ്ടേ ജോര്‍ജ്ജിനെ അടുപ്പിക്കത്തില്ലായിരുന്നു.

publive-image

കന്യാസ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നല്‍കിയ പരസ്യ പിന്തുണയാണ് സഭാ നേതൃത്വത്തില്‍ ചിലര്‍ക്ക് ജോര്‍ജ്ജ് പ്രിയങ്കരനായത്.  എന്നാല്‍ ജോര്‍ജ്ജ് ഏത് സാഹചര്യത്തിലാണ് ഫ്രാങ്കോയെ പിന്തുണച്ചതെന്നത് പല ബിഷപ്പുമാരും പരിഗണിക്കുന്നില്ല.

publive-image

എന്തായാലും രാഷ്ട്രീയ പ്രതിസന്ധിയില്‍ ജോര്‍ജ്ജിനെ തിരിച്ചു സഹായിക്കാനാണ് ജലന്ധര്‍ സഭാ നേതൃത്വം ശ്രമം നടത്തിയത്. രൂപതയിലെ ഒരു വികാരി ജനറാളാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കാന്‍ പഞ്ചാബിലെ പ്രമുഖന്റെ അടുത്തേക്ക് ജോര്‍ജ്ജിനെ എത്തിച്ചത്.

എന്നാല്‍ രഹസ്യ നീക്കം പുറത്തായതോടെ നീക്കം പാളി.  നിലവില്‍ ഡല്‍ഹിയില്‍ തങ്ങുന്ന ജോര്‍ജ്ജ് ഇന്ന് രാത്രിയേ നാട്ടില്‍ മടങ്ങിയെത്തുകയുള്ളൂ.

Advertisment