Advertisment

രണ്ടര ഓവര്‍ തികയ്ക്കും മുമ്പ് പിണറായി സര്‍ക്കാരില്‍ നാലാം വിക്കറ്റ് നാളെ ! അഞ്ചാം വിക്കറ്റ് എന്നെന്ന തീരുമാനം കാത്ത് ബൌണ്ടറിയിലും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ പിണറായി സര്‍ക്കാരില്‍ ഇത് നാലാം രാജിയാണ്. പിണറായി സര്‍ക്കാരിലെ രാജികളെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഭാഷയിലാണെങ്കില്‍ രണ്ടര ഓവറില്‍ നാലാമത്തെ വിക്കറ്റ് തിങ്കളാഴ്ച വീഴും.  മൂന്ന്‍ ഓവര്‍ തികയ്ക്കും മുമ്പ് അഞ്ചാമത്തെ വിക്കറ്റും വീഴാന്‍ റെഡിയായി നില്‍ക്കുന്നു.

Advertisment

publive-image

പിണറായി സര്‍ക്കാരില്‍ ആദ്യ രാജി മന്ത്രിസഭയിലെ രണ്ടാമതായ ഇ പി ജയരാജന്റെതായിരുന്നു.  സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസം തികയും മുമ്പ് ഇ പി രാജിവച്ചപ്പോള്‍ ആദ്യ വിക്കറ്റ് വീണെന്നായിരുന്നു വാര്‍ത്ത.

2016 ഒക്ടോബര്‍ 14 നായിരുന്നു ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന്‍ ഇ പി രാജിവച്ചത്.  പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞപ്പോള്‍ 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ആഗസ്റ്റ് 14 ന് ഇ പി വീണ്ടും മന്ത്രിയായി തിരികെയെത്തി.

publive-image

രണ്ടാമൂഴം മന്ത്രി എ കെ ശശീന്ദ്രന്റെതായിരുന്നു.  ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയായ യുവതിയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തി കുടുങ്ങുകയായിരുന്നു.  സംഭാഷണം പുറത്തുവന്ന ഉടന്‍ മന്ത്രി രാജിവച്ചു. 2017 മാര്‍ച്ച് 26 നായിരുന്നു രാജി.

പിന്നീട് ഈ കേസില്‍ മന്ത്രിയെ കുടുക്കിയ മാധ്യമ പ്രവര്‍ത്തകരെ ഒന്നാകെ ജയിലിലാക്കി ആ കേസ് തന്ത്രപരമായി ഒതുക്കി തീര്‍ത്ത ശേഷം കഴിഞ്ഞ ഫെബ്രുവരി 1 ന് എ കെ ശശീന്ദ്രനെയും വീണ്ടും മന്ത്രിയാക്കി.

അതിനും മുന്പായി അനധികൃത ഭൂമി കയ്യേറ്റ കേസില്‍പെട്ട് മന്ത്രി തോമസ്‌ ചാണ്ടിക്കും രാജിവയ്ക്കേണ്ടി വന്നിരുന്നു.  ആ രാജി 2017 നവംബര്‍ 15 നായിരുന്നു.

publive-image

വീണ്ടും നാളെത്തേക്ക് മന്ത്രി മാത്യു ടി തോമസും രാജി പ്രഖ്യാപിച്ചുകഴിഞ്ഞു. മന്ത്രിസ്ഥാനം വീതം വയ്ക്കുന്നത് സംബന്ധിച്ച് സ്വന്തം പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ്‌ മാത്യു ടി തോമസിന്റെ രാജിക്ക് കളമൊരുങ്ങുന്നത്.

സ്വന്തം പാര്‍ട്ടിയിലേക്ക് യു ഡി എഫില്‍ നിന്നും വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി പിളര്‍ത്തി കൂട്ടിക്കൊണ്ടുവന്ന കെ കൃഷ്ണന്‍കുട്ടി തന്നെയാണ് ഒടുവില്‍ മാത്യു ടി തോമസിന്റെ മന്ത്രി പദവിക്ക് അന്തകനായത്. ഒപ്പം കൃഷ്ണന്‍കുട്ടിക്കൊപ്പം വന്ന സി കെ നാണുവും കൂടി. അതിന്റെ ബാക്കി നാടകങ്ങളൊക്കെ വരും നാളുകളില്‍ കേരളം കാണാനിരിക്കുന്നു.

publive-image

ഇനിയുള്ളതാണ് അടുത്ത നാടകങ്ങള്‍ അരങ്ങേറാന്‍ ബാക്കിയുള്ളത്. ഒരു ഫൗള്‍ ബൌളടിച്ച് ഒരു മന്ത്രി രാജി കാത്ത് നില്‍ക്കുകയാണ്.  അക്കാര്യത്തില്‍ റഫറിയുടെ തീരുമാനം കാത്ത് നില്‍ക്കുകയാണ്.

അതും ഇതേ മന്ത്രിസഭയിലെ കരുത്തനായ ഒരു മന്ത്രി രാജിവയ്ക്കാനിടയായ അതേകാരണം കൊണ്ട് തന്നെയാണ് മന്ത്രി കെ ടി ജലീലും വിവാദത്തിലായി നില്‍ക്കുന്നത്.

സ്വന്തം സഹോദര പുത്രനെ തന്റെ അധികാര പരിധിയിലുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിച്ചുവെന്നതാണ് മന്ത്രി ജലീല്‍ നേരിടുന്ന ആരോപണം.

publive-image

ഓരോ ദിവസവും ഈ വിവാദത്തില്‍ മന്ത്രിയുടെ വാദങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജിയില്ലെന്ന നിലപാടില്‍ മന്ത്രി ഉറച്ചുനില്‍ക്കുന്നു. പക്ഷേ ആ നിലപാടില്‍ അദ്ദേഹത്തിന് അധിക നാള്‍ മുന്നോട്ട് പോകാനാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ രണ്ടര ഓവര്‍ തികയ്ക്കും മുമ്പ് പിണറായി സര്‍ക്കാരിലെ അഞ്ചാം വിക്കറ്റും വീഴും ?

Advertisment