Advertisment

പ്രകാശ് കാരാട്ടിനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ നീക്കം. പിബിയുടെ അനുമതി തേടിയേക്കും !

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന ഒരു സീറ്റില്‍ സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ മത്സരിപ്പിക്കാനും ആലോചന. രാജ്യസഭയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ തന്നെ എത്തിക്കണമെന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ് തലമുതിര്‍ന്ന നേതാവിനെ തന്നെ പാര്‍ട്ടി പരിഗണിക്കുന്നത്.

Advertisment

publive-image

കാരാട്ടിനെ മത്സരിപ്പിക്കാന്‍ പി ബിയുടെ അനുമതി ആവശ്യമാണ്‌. അതേസമയം, കാരാട്ട് മത്സരിക്കുന്നില്ലെങ്കില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ഭാരവാഹി അഡ്വ. മുഹമ്മദ്‌ റിയാസ്, ചെറിയാന്‍ ഫിലിപ്പ് എന്നിവരിലാരെയെങ്കിലും പരിഗണിച്ചേക്കും.

മൂന്ന്‍ ഒഴിവുകളാണ് കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് ഉണ്ടാകുക. അതില്‍ ഒന്ന് യു ഡി എഫിനും രണ്ടെണ്ണം ഇടത് മുന്നണിയ്ക്കും ലഭിക്കും. അതിലൊന്ന് സി പി ഐയ്ക്കാണ്. ഈ സീറ്റില്‍ മുന്‍ മന്ത്രി ബിനോയ്‌ വിശ്വം മത്സരിച്ചേക്കും. യു ഡി എഫിന്റെ സീറ്റിനായി കേരളാ കോണ്‍ഗ്രസും രംഗത്തുണ്ട്.

prakash karat rajyasabha
Advertisment