Advertisment

കെ എം മാണിയും ജോസ് കെ മാണിയും രാജ്യസഭയിലേക്കില്ല. സ്ഥാനാര്‍ഥി കോട്ടയം ജില്ലയില്‍ നിന്ന് തന്നെ ?

New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസിനനുവദിച്ച രാജ്യസഭാ സീറ്റില്‍ കെ എം മാണിയോ ജോസ് കെ മാണിയോ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി കോട്ടയം ജില്ലയില്‍ നിന്ന് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇന്നുതന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന.

കെ എം മാണിയോ ജോസ് കെ മാണിയോ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ സജീവമാണെങ്കിലും അതില്‍ യാഥാര്‍ഥ്യമില്ലെന്ന് ഉറപ്പായിട്ടുണ്ട്.

അതേസമയം, സ്ഥാനാര്‍ഥിയുടെ പേരിന്റെ കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

rajyasabha
Advertisment