Advertisment

സരിതയുടെ കേസില്‍ ഉമ്മന്‍ചാണ്ടിക്കുള്ള നിയമപരിരക്ഷ കോണ്‍ഗ്രസ് ഏറ്റെടുത്ത് സിപിഎമ്മിനെ വെട്ടിലാക്കി ! സുധീരമോഡല്‍ ഒറ്റയാന്മാരുടെ പിന്തുണക്കും മുല്ലപ്പള്ളിയുടെ പിടിവീഴും. സരിതയുടെ വിശ്വാസ്യതയില്ലായ്മയും തിരിച്ചടിയാകും ! 

New Update

തിരുവനന്തപുരം:  സോളാര്‍ തട്ടിപ്പുകാരി സരിതാ എസ് നായരുടെ പീഡന പരാതിയില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത് സര്‍ക്കാരിന് രാഷ്ട്രീയ തിരിച്ചടിയായി. സാധാരണ നിലയില്‍ ഇത്തരം ക്രിമിനല്‍ കേസുകള്‍ നേതാക്കന്മാര്‍ അവരുടെ സ്വന്തം നിലയില്‍ പ്രതിരോധിക്കട്ടെ എന്ന നയമാണ് പാര്‍ട്ടി സ്വീകരിക്കുക പതിവ്.

Advertisment

publive-image

സോളാര്‍ കേസില്‍ മുമ്പും ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകളും ആരോപണങ്ങളും ഉയര്‍ന്ന ഘട്ടത്തില്‍ കെ പി സി സി സ്വീകരിച്ച നിലപാടും അത് തന്നെയായിരുന്നു.  എന്നാല്‍ അതില്‍ ഏറ്റവും കടുത്ത നിലപാട് പോലീസ് സ്വീകരിച്ച ഈ ഘട്ടത്തില്‍ കെ പി സി സിയുടെ നിലപാട് മാറ്റം സര്‍ക്കാരിന് രാഷ്ട്രീയമായി തിരിച്ചടി തന്നെയാണ്.

publive-image

സോളാര്‍ കേസില്‍ ആരോപണ വിധേയരായ നേതാക്കള്‍ മുഴുവന്‍ നിരപരാധികളാണെന്നും ഇവര്‍ക്കെതിരെ വ്യക്തിപരമായ തേജോവധമാണ് അരങ്ങേറുന്നതെന്നും കേസിനെ നിയമപരമായി നേരിടുമെന്നുമാണ് ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടി രാഷ്ട്രീയ സംരക്ഷണം നല്‍കുന്നു എന്നതിന്റെ കൂടി സൂചനയാണ്.

https://www.facebook.com/anoop.abubeker.3/videos/pcb.1976309106027032/1976308946027048/?type=3&theater

നേതാക്കള്‍ക്കെതിരെ പീഡനം പോലുള്ള ആരോപണങ്ങളില്‍ പോലീസ് നടപടി ഉണ്ടാകുമ്പോള്‍ മുന്‍കാലങ്ങളിലേതുപോലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇവര്‍ക്കെതിരെ ഒറ്റപ്പെട്ട പ്രസ്താവനകളുമായി രംഗത്ത് വരുമെന്നും ഇതോടെ വിവാദം കൊഴുക്കുമെന്നും ഇടതുപക്ഷ൦ പ്രതീക്ഷിച്ചിരുന്നു.

publive-image

മുമ്പ് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞപ്പോഴും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും വി എം സുധീരനെപ്പോലുള്ളവര്‍ ഈ രീതിയില്‍ മുന്നോട്ട് വന്നിരുന്നു.  അത് ഇത്തവണയും സി പി എം പ്രതീക്ഷിച്ചതാണ്. പക്ഷേ, മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ഇത്തരം ഒറ്റയാന്മാര്‍ക്ക് ഭീഷണിയാണ്.

publive-image

തോന്നിയതുപോലുള്ള വാക്കും പ്രവര്‍ത്തിയും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നതാണ് മുല്ലപ്പള്ളിയുടെ ശൈലി. പുതിയ കെ പി സി സിയുടെ ശൈലി പഴയതായിരിക്കില്ലെന്ന് മുല്ലപ്പള്ളി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.  അതിനെതിരെ നിലകൊള്ളുന്നത് എ കെ ആന്റണി ആണെങ്കില്‍പ്പോലും നടപടി എന്നതാണ് മുല്ലപ്പള്ളിയുടെ രീതി.

https://www.facebook.com/anoop.abubeker.3/videos/pcb.1976309106027032/1976308589360417/?type=3&theater

ഇതോടെ സോളാര്‍ കേസ് കോണ്‍ഗ്രസില്‍ തന്നെ വിവാദമാക്കാനുള്ള നീക്കം പാളുകയാണ്.  യു ഡി എഫിലെ ഇതര ഘടകകക്ഷികള്‍ ഉമ്മന്‍ചാണ്ടിക്ക് കലവറയില്ലാത്ത പിന്തുണ നല്‍കുന്നവരാണ്.

അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോകുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാകും. എഫ് ഐ ആര്‍ സമര്‍പ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ കേസ് ഒഴിവാക്കാനും കഴിയില്ല.  സരിതയുടെ വിശ്വാസ്യതയില്ലായ്മ ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല കോടതിയിലും ഈ കേസിനെ പ്രതികൂലമായി ബാധിക്കും.

https://www.facebook.com/anoop.abubeker.3/videos/pcb.1976309106027032/1976309042693705/?type=3&theater

ഫലത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ലക്‌ഷ്യം വച്ച സരിതാ കേസ് സര്‍ക്കാരിന് കോട്ടമായി മാറും എന്ന വിലയിരുത്തല്‍ ശക്തമാണ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് സോളാര്‍ കേസ് വഴി അന്ത്യം കുറിക്കണം എന്ന അഭിപ്രായമുള്ളവര്‍ ഏറെയാണ്‌.

Advertisment