Advertisment

ശോഭനാ ജോര്‍ജ്ജിനോട് സിപിഎം കാണിച്ച മാന്യത കോണ്‍ഗ്രസുകാര്‍ മാതൃകയാക്കേണ്ടത് ? ശിവരാമനും ഡോ. കെ എസ് മനോജും സിന്ധു ജോയിയും കോണ്‍ഗ്രസിനെ വിശ്വസിച്ച് ജീവിതം കളഞ്ഞവരായതെങ്ങനെ ?

New Update

publive-image

Advertisment

തിരുവനന്തപുരം:  സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കണ്ട് പഠിക്കേണ്ടതാണ് ഇടതുപക്ഷം ശോഭനാ ജോര്‍ജ്ജിനെ സ്വന്തം ചേരിയിലെത്തിക്കുകയും തൊട്ടുപിന്നാലെ അവര്‍ക്ക് സര്‍ക്കാര്‍ പദവി നല്‍കുകയും ചെയ്ത രീതി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി പി എം ശോഭനാ ജോര്‍ജ്ജുമായി ധാരണയിലെത്തിയത്.

publive-image

അതോടെ ശോഭന സജി ചെറിയാന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തു. ഫലം പുറത്തുവന്ന് 21 -)൦മത്തെ ദിവസം ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണാക്കി അവരെ മാന്യമായി തങ്ങളുടെ ചേരിയില്‍ ഉള്‍ക്കൊണ്ടിരിക്കുകയാണ് സി പി എം ചെയ്തിരിക്കുന്നത്.

publive-image

മുമ്പ് ഇതേപോലെ സി പി എമ്മില്‍ നിന്നും ചില ജനപ്രിയ നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയതാണ്. എസ് ശിവരാമന്‍ എക്സ് എം പി, മുന്‍ ആലപ്പുഴ എം പി ഡോ. കെ എസ് മനോജ്‌, എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷ സിന്ധു ജോയി, മുന്‍ എസ് എഫ് ഐ സംസ്ഥാന നേതാവ് പ്രമോദ് നാരായണന്‍ എന്നിവരൊക്കെ.

ഇവര്‍ ഇപ്പോള്‍ ഏത് വഴി തിരിച്ചോടിപ്പോയി രക്ഷപെട്ടെന്ന്‍ അവര്‍ക്കുപോലും അറിയില്ല. ഒരാളെപ്പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസിനെ വിശ്വസിച്ച് ഒപ്പം ചേര്‍ന്ന അവരുടെയൊക്കെ രാഷ്ട്രീയ ഭാവി തന്നെ നശിച്ചു.

publive-image

മുന്‍ ഒറ്റപ്പാലം എം പിയായിരുന്ന ശിവരാമന്‍ സി പി എമ്മിലേക്ക് തിരികെ പോയെങ്കിലും പിന്നീട് ഒന്നുമായില്ല. ഡോ. മനോജ്‌ രാഷ്ട്രീയം തന്നെ മതിയാക്കി. പ്രമോദ് നാരായണന്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

publive-image

എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് മറ്റ്‌ ഗത്യന്തരമില്ലാതെ എം എല്‍ എ ആക്കിയെങ്കിലും കോണ്‍ഗ്രസുകാരുടെ ശല്യം കാരണം അദ്ദേഹവും രാഷ്ട്രീയം മടുത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ശോഭനാ ജോര്‍ജ്ജിന് കൊടുത്ത വാക്ക് പാലിച്ച് 3 ആഴ്ചയ്ക്കുള്ളില്‍ അവര്‍ക്ക് മാന്യമായ പദവി നല്‍കി കഴിഞ്ഞു.

Advertisment