Advertisment

തുഷാറിന്റെ രാജ്യസഭാംഗത്വത്തിന് വിനയായത് വെള്ളാപ്പള്ളി നടേശന്റെ നിലപാട്; രണ്ട് വള്ളത്തില്‍ കാലു വച്ചുള്ള കളി വേണ്ടെന്ന് അമിത് ഷാ ?

author-image
admin
New Update

ആലപ്പുഴ:  രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ച് കരുക്കള്‍ നീക്കിയ ബി ഡി ജെ എസിന് വിനയായത് എസ് എന്‍ ഡി പിയുടെ നിലപാട്. ബി ഡി ജെ എസിനെ എന്‍ ഡി എയിലും എസ് എന്‍ ഡി പിയെ എല്‍ ഡി എഫിലുമായി നിര്‍ത്തി കേന്ദ്ര - സംസ്ഥാന ഭരണങ്ങള്‍ നിയന്ത്രിക്കാമെന്ന വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും നീക്കങ്ങളാണ് അമിത് ഷാ പൊളിച്ചടുക്കിയത്.

Advertisment

publive-image

ബി ഡി ജെ എസിന്റെയും എസ് എന്‍ ഡി പിയുടെയും അണികള്‍ ഒന്നാണെന്നിരിക്കെ ഇരു സംഘടനകളും രണ്ടു നിലപാട് സ്വീകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നില്‍ കണ്ട് തന്നെയാണ് അമിത് ഷായുടെ നീക്കം. ഇതോടെ അമിതമായ അവകാശവാദങ്ങളൊന്നും ബി ഡി ജെ എസിന് വകവച്ചു കൊടുക്കേണ്ടന്ന്‍ ബി ജെ പി തീരുമാനിക്കുകയായിരുന്നു.

അണികളുള്ളത് എസ് എന്‍ ഡി പിയ്ക്കും വെള്ളാപ്പള്ളി നടേശനുമാണ്. നടേശനാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എമ്മുമായും ഏറെ അടുപ്പത്തിലാണ്. അല്ലെങ്കില്‍ തന്നെ ഇടത് മുന്നണിയെ കൈവിടാവുന്ന അവസ്ഥയിലല്ല വെള്ളാപ്പള്ളിയുടെ സ്ഥിതി.

മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരെയുള്ള കേസുകള്‍ ഏത് നിമിഷവും ഉയര്‍ത്തിക്കൊണ്ട് വരാമെന്ന സ്ഥിതിയിലാണ്. ഈ കേസില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകളുണ്ട്. അതിനാല്‍ തന്നെ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാടുകള്‍ എതിരായാല്‍ പിണറായി വടിയെടുക്കുമെന്ന് വെള്ളാപ്പള്ളിക്കറിയാം.

അതിനാലാണ് എസ് എന്‍ ഡി പിയും ബി ഡി ജെ എസും രണ്ടും രണ്ടാണെന്ന് വെള്ളാപ്പള്ളി പറയുന്നത്.

കേന്ദ്രം പിണങ്ങിയാലും വെള്ളാപ്പള്ളി കുടുക്കിലാകും. എന്ഫോഴ്സ്മെന്റും സി ബി ഐയും ഹിറ്റ്‌ ലിസ്റ്റില്‍പ്പെടുത്തിയ മുതലാളിയാണ് വെള്ളാപ്പള്ളി. ഇതിനിടയില്‍ സംഘടനയെ കാണിച്ച് തുഷാറിന് രാജ്യസഭാംഗത്വം നേടിയെടുക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കമാണ് പൊളിഞ്ഞിരിക്കുന്നത്.

thushar vellappally
Advertisment