Advertisment

പി സി ജോര്‍ജ്ജിനെ ജൂനിയര്‍ മാന്‍ഡ്രേക്കിനോട് ഉപമിച്ച് ട്രോളര്‍മാര്‍. എടുക്കുന്ന മുന്നണി ഗതിപിടിക്കില്ലത്രേ !!

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  അങ്ങേയറ്റത്ത് ഹിന്ദി ഹൃദയഭൂമികളില്‍ ബി ജെ പി തകര്‍ന്നടിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത് ഷായെയും ട്രോളുകള്‍ കൊണ്ട് പൊറുതി മുട്ടിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.  പക്ഷേ, ഇങ്ങേയറ്റത്ത് പൂഞ്ഞാറില്‍ ഒരാശാനും ട്രോളുകള്‍ കൊണ്ട് കിടക്കപ്പൊറുതിയില്ലാത്തതായി സ്ഥിതി. സാക്ഷാല്‍ പി സി ജോര്‍ജ്ജിന്.

Advertisment

publive-image

കൃത്യം ഒരാഴ്ച മുമ്പാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ബി ജെ പി ബാന്ധവം പുറത്തുവിട്ടത്.  ഏഴാം ഓര്‍മ്മദിനം കടക്കും മുമ്പ് ബി ജെ പി രാജ്യത്തിന്റെ തന്നെ ഹൃദയഭാഗത്ത് തകര്‍ന്നടിഞ്ഞു.

publive-image

ഇതോടെ കേന്ദ്രത്തിന്‍റെ കാര്യത്തിലും ഏതാണ്ട് തീരുമാനം ആകുകയാണ്. അപ്പോള്‍ പിന്നെ ഇനി പി സി ജോര്‍ജ്ജ് എന്ത് ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ 'ഭക്തരുടെ' ചോദ്യം.

publive-image

ജോര്‍ജ്ജ് ജൂനിയര്‍ മാന്‍ഡ്രേക്കിനെപ്പോലെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിശേഷിപ്പിച്ചത്.  ജോര്‍ജ്ജിനെ ഒപ്പം കൂട്ടുന്ന മുന്നണിയുടെ കാര്യം കട്ടപ്പൊകയാണത്രെ. അതാണ്‌ ചരിത്രമെന്നും ഇവര്‍ കളിയാക്കുന്നു.

publive-image

ജോര്‍ജ്ജ് കാക്കി തയ്ക്കാന്‍ കൊടുത്തപ്പോഴേ ബി ജെ പി ഡിം !!! ആയെന്നു ട്രോളര്‍മാര്‍ പറയുന്നു.  ഇങ്ങേയറ്റത്ത് നിന്ന്‍ ഒരു കണക്ഷന്‍ കൊടുത്തപ്പോഴേ, അങ്ങേയറ്റത്ത് ബി ജെ പിയുടെ ഫ്യൂസ് അടിച്ചുപോയെന്നാണ് മറ്റൊരു ട്രോള്‍.

publive-image

എന്തായാലും ആശാന് അത്ര നല്ല സമയമല്ല. ഫ്രാങ്കോ വിഷയം മുതലാക്കി അത്യാവശ്യം അച്ചന്മാരെയൊക്കെ കൈകാര്യം ചെയ്തിരുന്നതാണ്. അതിന്റെയിടയിലാണ് റബര്‍ വെട്ടിക്കളഞ്ഞ് വേറെ കൃഷി ചെയ്യണമെന്നും റബ്ബര്‍ കര്‍ഷകര്‍ക്ക് 5 പൈസ കൊടുക്കരുതെന്നും നിയമസഭയില്‍ പറഞ്ഞത്.

അന്ന് ട്രോളര്‍മാര്‍ ചോദിച്ചതാണ് 750 കിലോ ഉള്ളി കൊടുത്താല്‍ 1400 രൂപ കിട്ടും. ആ കൃഷി മതിയോ എന്ന്.  അപ്പോള്‍ ഉള്ളിവില വടക്ക് കിലോയ്ക്ക് 39 പൈസയാണത്രെ.

Advertisment