Advertisment

പ്രവാസി പദ്ധതികൾ കാലതാമസം ഒഴിവാക്കണം: പ്രവാസി വെൽഫെയർ ഫോറം

author-image
admin
New Update

publive-image

Advertisment

കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന്റെ ആനുകൂല്യങ്ങൾ പൂർണ്ണമായും സുതാര്യമായി പ്രവാസികളുടെ ക്ഷേമ പ്രവർത്ത്നങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്ന്‍ പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

publive-image

പ്രവാസി വെൽഫെയർ ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച ജില്ലാ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദേഹം. വിദ്യാഭ്യാസ മേഖലയിൽ എൻ ആർ ഐ എന്ന പേരിൽ പ്രവാസികളുടെ അമിത ഫീസ് ഒഴിവാക്കി ഫീസുകൾ ഏകീകരിക്കണ \മെന്നും , കരിപ്പൂർ എയർപോർട്ട് 2015 നു മുമ്പുള്ള അവസ്ഥയിലേക്ക് പുനസ്ഥാപിക്കണമെന്നും പ്രവാസികൾക്ക് വോട്ടവകാശം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സിക്രട്ടറി ഹസനുൽ ബന്ന മുതുവല്ലൂർ ആദ്യക്ഷം വഹിച്ചു. നോർക്ക സെക്ഷൻ അസിസ്റ്റന്റ് ബാബുരാജ് , വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പു് , നസീറാ ബാനു , ഖത്തർ കൾച്ചർ ഫോറം പ്രധിനിധി അലവിക്കുട്ടി പെരിന്തൽമണ്ണ, ജിദ സാസ്കാരിക വേദി പ്രധിനിധി സൈതലവി താനൂർ , എ ഫാറൂഖ് എന്നിവർ സംസാരിച്ചു. മുഹമ്മദ് പൊന്നാണി സ്വാഗതവും, ഇബ്രാഹിം കോട്ടയിൽ നന്ദിയും പറഞ്ഞു.

Advertisment