Advertisment

ജീവന്റെ സംരക്ഷണത്തിൽ കൂടുതൽ ജാഗ്രതപുലർത്തുക - പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

New Update

കൊച്ചി:  ക്രിസ്തുവിന്റെ ഉയിർപ്പിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ പൊതുസമൂഹം ജീവന്റെ സംരക്ഷണത്തിൽ കൂടുതൽ ജാഗ്രതപുലർത്തുവാൻ പ്രതിഞ്ജാബദ്ധമാകണം.  രാഷ്രിയകൊലപാതകം ,വ്യക്തിഹത്യ , കൊച്ചുകുഞ്ഞുങ്ങൾപ്പോലും ഭവനങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നു, മാതാപിതാക്കൾപോലും മക്കളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വീഴ്ച്ചവരുത്തുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു.

ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണുവാൻ സമൂഹവും സർക്കാരും തയ്യാറാകണം .മനുഷ്യമഹത്വം ആദരിക്കുവാനുള്ള സന്ദേശമാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. ജീവന്റെ സുവിശേഷം പ്രഘോഷിക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകർ സമർപ്പണത്തോടെ പ്രവർത്തിക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപോസ്തലറ്റിന്റെ സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Advertisment