Advertisment

വിദ്യാലയങ്ങളെ സമ്പൂർണ്ണ ലഹരി മുക്തമാക്കാൻ സർക്കാർ ശക്തമായി ഇടപെടും: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പൊതുവിദ്യാഭ്യാസ രംഗംസമ്പൂർണ്ണമായി മെച്ചപ്പെടുത്തുന്നതിന് ലഹരി രഹിതപദ്ധതികൾജനപങ്കാളിത്തത്തോടെകണിശമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്മന്ത്രിപ്രൊഫ.സി.രവീന്ദ്രനാഥ്‌ പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലംസമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി വിദ്യാവികാസ് വിജയോത്സവം കരിമ്പ ഹയർ സെക്കന്ററി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

എം എൽ.എ കെ.വി വിജയദാസ് അധ്യക്ഷനായി. കുട്ടികൾ ഹൈടെക് വിദ്യാഭ്യാസവും യോഗ്യതയും നേടുന്നത്‌ പോലെ പ്രധാനമാണ് അവർ യാതൊരു ലഹരിയും ഉപയോഗിക്കാത്ത ഉത്തമ തലമുറ ആയിത്തീരുക എന്നതും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസംഎന്നതു കൊണ്ട് ജീവിതാഭിമുഖ്യ വിദ്യാഭ്യാസം പകരാനാണ്സർക്കാർ ശ്രമം.

publive-image

ശ്രേഷ്ഠ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കിക്കൊണ്ട് അതുല്യമായ മാതൃക സൃഷ്ടിക്കുകയും ഓരോ കുട്ടിയുടെയും ചിന്തയ്ക്ക് ചിറക് വെപ്പിക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള മുന്നേറ്റത്തിൽഎല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്‌ പറഞ്ഞു.

ഈ തലമുറ ശക്തമായ അന്വേഷണ ത്വരയുള്ള തലമുറ ആണ്. ഏതു ക്ലാസിൽ പഠിക്കുമ്പോഴും ലോകത്തിലെ അതെ പ്രായത്തിലുള്ള കുട്ടികൾക്കൊത്ത് കഴിവു നേടുമ്പോഴാണ് ഓരോ കുട്ടിയും,ഓരോ വിദ്യാലയവുംഅന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുക. പാഠപുസ്തകങ്ങളിൽ QR കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്.

publive-image

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മാർഗരേഖയിൽ പറഞ്ഞത് പോലെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം ഉടൻ മാറും.മന്ത്രിയുടെ ഓരോ വാക്കും ഹർഷാരവത്തോടെ സദസ്സ് ഏറ്റെടുത്തു. കുട്ടികളുമായി കുശലം പറഞ്ഞും സെൽഫിയെടുത്തുമാണ് പിരിഞ്ഞത്.

മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും LSS, USS,SSLC ഹയർ സെക്കന്ററി VHSS മേഖലയിൽ വിജയം നേടിയ പ്രതിഭകൾക്കും, വിദ്യാലയങ്ങൾക്കും അവാർഡുകൾ നൽകി. പി.രാജഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കരിമ്പ പഞ്ചായത്ത് അധ്യക്ഷസി.കെ.ജയശ്രീ, ബ്ലോക്ക് പ്രസിഡന്റ്ഒ.പി.ശരീഫ്, എം.പി.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല-ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വ്യത്യസ്ത സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment